Latest News

മര്‍കസ് സമ്മേളനം: അഡ്‌നോക് ഫാമിലി മീറ്റ് ശ്രദ്ധേയമായി

പതാക ഉയര്‍ത്തലും മതപ്രഭാഷണവും ഞായറാഴ്ച
കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 8 മണിക്ക് സിയാറത്തുകള്‍ നടക്കും. മടവൂര്‍ മഖാം,അവേലത്ത് മഖാം, താജുല്‍ ഉലമാ മഖാം, ജിഫ്രി തങ്ങള്‍ മഖാം, മമ്പുറം മഖാം, കുണ്ടൂര്‍ ഉസ്താദ് മഖാം എന്നീ പ്രസിദ്ധമായ 6 കേന്ദ്രങ്ങളിലാണ് സിയാറത്ത് നടക്കുന്നത്. സിയാറത്തിന് പ്രമുഖ പണ്ഡിതന്മാരും ആലിമീങ്ങളും നേതൃത്വം നല്‍കും.

9.30ന് നടക്കുന്ന ബോയ്‌സ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ 18000ലധികം ആളുകള്‍ സംഗമിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടി വൈകീട്ട് 3 മണിയോടെ സമാപിക്കും. ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. 

3 മണിക്ക് സമ്മേളനത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫ് കോയ തങ്ങള്‍ പതാക ഉയര്‍ത്തും. 

രാത്രി 7.30ന് മതപ്രഭാഷണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഫാറൂഖ് നഈമി കൊല്ലം മതപ്രഭാഷണം നടത്തും.

ശനിയാഴ്ച നടന്ന അഡ്‌നോക് ഫാമിലി മീറ്റില്‍ മൂവായിരത്തില്‍പരം അഡ്‌നോക് ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ഫാമിലി മീറ്റോടനുബന്ധിച്ച് സെമിനാറും സംഘടിപ്പിച്ചു. ചടങ്ങില്‍ കെ.കെ അഹമ്മദ്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. മര്‍കസ് മാനേജര്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷം വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

സി. മുഹമ്മദ് ഫൈസി, ഡോ.എം.എ.എച്ച് അസ്ഹരി, അശോകന്‍ (കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്), ഹാഫിള് അബൂബക്കര്‍ നിസാമി, മുഹമ്മദലി സഖാഫി കാന്തപുരം, മുഹമ്മദ് ഉനൈസ് കല്‍പകഞ്ചേരി, മൂസഹാജി, വഹാബ് മാസ്റ്റര്‍, ഉബൈദ് സഖാഫി എന്നിവര്‍ സംബന്ധിച്ചു.
മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിഭവസമാഹരണത്തിന്റെ മുന്നോടിയായി ആലപ്പുഴ ജില്ല സഖാഫികള്‍ സമാഹരിച്ച ഒരു ലോഡ് അരി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ തുടങ്ങിയ മര്‍കസ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ആലപ്പുഴ ജില്ല സഖാഫി പ്രതിനിധികളായ അബ്ദുല്‍ റഹീം സഖാഫി, നവാബ് സഖാഫി, അനസ് ഇര്‍ഫാനി, ഹാഷിം സഖാഫി എന്നിവര്‍ മര്‍കസിന് കൈമാറി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.