Latest News

സമൂഹ മന്തുരോഗ ചികില്‍സ - പള്ളിക്കരയില്‍ വിളംബര റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു

ബേക്കല്‍: ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന സമൂഹ മന്തുരോഗ ചികില്‍സാ പരിപാടിയോടനുബന്ധിച്ച് പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിളംബര റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു.

പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച വിളംബരറാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മാധവി ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയില്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റാലിയുടെ സമാപനത്തോടനുബന്ധിച്ച് ബേക്കല്‍ ജംഗ്ഷനില്‍ നടന്ന ജനകീയ കൂട്ടായ്മ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മാധവി അദ്ധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.ജയകൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ ടി.നാരായണന്‍, കെ.എന്‍.രാജേന്ദ്ര പ്രസാദ്, പി.പത്മിനി, കെ.ഗംഗ, എം.ഓമന, കെ.കൈരളി, എം.ശ്രീജ, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.രമ്യാ രവീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.


സമൂഹ മന്തുരോഗ ചികില്‍സാ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 14, 15 തീയ്യതികളില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ്തല ഉദ്ഘാടനവും ജനകീയ കൂട്ടായ്മകളും ഗുളിക വിതരണവും സംഘടിപ്പിക്കും. ഡിസംബര്‍ 16, 17, 18 തീയ്യതികളില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശ, അങ്കണ്‍വാടി പ്രവര്‍ത്തകരും പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഡി.ഇ.സി, ആല്‍ബന്റസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. 

ഗര്‍ഭിണികള്‍, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗുരുതരമായ രോഗം ബാധിച്ചവര്‍, തുടങ്ങിയവരെ ഗുളികകള്‍ കഴിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.