കാഞ്ഞങ്ങാട്: പാസ്‌പോര്‍ട്ടും സര്‍വകലാശാലാ സര്‍ട്ടിഫിക്കറ്റുകളും അടക്കം വ്യാജമായി നിര്‍മിച്ചു നല്‍കി വന്ന അന്‍പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. ഐങ്ങോത്തു മുത്തപ്പനാര്‍ക്കാവിനടുത്തെ ടി.രമേശന്‍ ആണു പിടിയിലായത്. വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. പാസ്‌പോര്‍ട്ട്, വിവിധ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സ് തുടങ്ങി ഒട്ടനേകം വ്യാജരേഖകള്‍ കണ്ടെടുത്തു. രമേശന്‍ ഉപയോഗിച്ചുവന്ന കംപ്യൂട്ടര്‍, സീലുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസും ഷാഡോ പൊലീസും ചേര്‍ന്നു നടത്തിയ രഹസ്യനീക്കത്തിലാണു രമേശന്‍ കുടങ്ങിയത്. ഇയാളുടെ ഇടപാടുകള്‍ സംബന്ധിച്ചു എസ്പിക്കു രഹസ്യവിവരം ലഭിച്ചിരുന്നു. ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ രമേശന്‍ കുടുംബവുമൊത്തു താമസിച്ചുവന്ന ക്വാര്‍ട്ടേഴ്‌സിന്റെ മറ്റൊരു മുറിയാണു വ്യാജരേഖ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്നത്. നേരത്തേ ഇയാള്‍ക്കെതിരെ രണ്ടുതവണ പൊലീസിനു പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണു മിന്നല്‍ പരിശോധന.
പാസ്‌പോര്‍ട്ടിലെ വിവരങ്ങളും ചിത്രങ്ങളും തിരുത്തി നല്‍കുക, വ്യാജലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉണ്ടാക്കി നല്‍കുക എന്നിവയ്ക്കു പുറമെയായിരുന്നു സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം. കേരളത്തിനകത്തെയും പുറത്തെയും പ്രമുഖ സര്‍വകലാശാലകളുടെയെല്ലാം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചുനല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ തുടങ്ങിയ പരിശോധന രണ്ടുമണിക്കൂറിലേറെ നീണ്ടു. എസ്പിക്കു പുറമേ, ഡിവൈഎസ്പി കെ.ഹരിചന്ദ്രനായ്ക്, ടി.പി.സുമേഷ് എന്നിവരും പരിശോധനയ്ക്കു നേതൃത്വം നല്‍കി.
മണല്‍പാസുള്‍പ്പെടെ വ്യാജമായി നിര്‍മിച്ചുനല്‍കിയതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം എംഎസ്എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ നിര്‍മാണത്തിനു പിന്നില്‍ വന്‍ശൃംഖലതന്നെയുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് ജില്ലയിലുടനീളം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വ്യാപകമായ പരിശോധനകള്‍ നടന്നു വരികയാണ്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാസര്‍കോട് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസും ഷാഡോ പൊലീസും ചേര്‍ന്നു നടത്തിയ രഹസ്യനീക്കത്തിലാണു രമേശന്‍ കുടങ്ങിയത്. ഇയാളുടെ ഇടപാടുകള്‍ സംബന്ധിച്ചു എസ്പിക്കു രഹസ്യവിവരം ലഭിച്ചിരുന്നു. ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ രമേശന്‍ കുടുംബവുമൊത്തു താമസിച്ചുവന്ന ക്വാര്‍ട്ടേഴ്‌സിന്റെ മറ്റൊരു മുറിയാണു വ്യാജരേഖ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്നത്. നേരത്തേ ഇയാള്‍ക്കെതിരെ രണ്ടുതവണ പൊലീസിനു പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണു മിന്നല്‍ പരിശോധന.
പാസ്‌പോര്‍ട്ടിലെ വിവരങ്ങളും ചിത്രങ്ങളും തിരുത്തി നല്‍കുക, വ്യാജലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉണ്ടാക്കി നല്‍കുക എന്നിവയ്ക്കു പുറമെയായിരുന്നു സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം. കേരളത്തിനകത്തെയും പുറത്തെയും പ്രമുഖ സര്‍വകലാശാലകളുടെയെല്ലാം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചുനല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ തുടങ്ങിയ പരിശോധന രണ്ടുമണിക്കൂറിലേറെ നീണ്ടു. എസ്പിക്കു പുറമേ, ഡിവൈഎസ്പി കെ.ഹരിചന്ദ്രനായ്ക്, ടി.പി.സുമേഷ് എന്നിവരും പരിശോധനയ്ക്കു നേതൃത്വം നല്‍കി.
മണല്‍പാസുള്‍പ്പെടെ വ്യാജമായി നിര്‍മിച്ചുനല്‍കിയതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം എംഎസ്എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ നിര്‍മാണത്തിനു പിന്നില്‍ വന്‍ശൃംഖലതന്നെയുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് ജില്ലയിലുടനീളം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വ്യാപകമായ പരിശോധനകള്‍ നടന്നു വരികയാണ്.
No comments:
Post a Comment