തൃപ്പൂണിത്തുറ: വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടയുമായ മോര്‍ച്ചറി ഷമീര്‍ എന്ന ഷമീറിനെ (36) ഒരു സംഘം ആളുകള്‍ പുലര്‍ച്ചെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. എരൂര്‍ അര്‍ക്കക്കടവ് മഠത്തിപ്പറമ്പ് റോഡ് കടവില്‍ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബൈക്കുകളിലായി എത്തിയ അക്രമിസംഘത്തില്‍ ആറോ അതിലധികമോ പേര്‍ ഉണ്ടായിരുന്നിരിക്കാമെന്ന് പോലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഷമീറിനെ അന്വേഷിച്ച് അക്രമിസംഘം വീട്ടിലെത്തിയപ്പോള്‍, ഇല്ല എന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി ഷമീറിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കിടന്ന ഷമീറിനെ തൃപ്പൂണിത്തുറ പോലീസെത്തി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലെത്തിച്ചെങ്കിലും 10.30 ന് മരിച്ചു.
വധശ്രമം, പിടിച്ചുപറി, കുഴല്‍പ്പണം തട്ടല്‍ തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ഷമീര്‍. രണ്ട് തവണ ഗുണ്ടാ ആക്ട് പ്രകാരം ജയിലിലായിരുന്നിട്ടുണ്ട്. ഷമീറിനെ ഹൈക്കോടതി വിട്ടയച്ചിട്ട് ആറ് മാസേമ ആയിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 27 ന് പാലാരിവട്ടത്ത് ഒരു യൂണിയന്‍ തൊഴിലാളിയെ ഷമീര്‍ തടഞ്ഞുനിര്‍ത്തി ഷര്‍ട്ടിന് കുത്തിപ്പിടിച്ച് തല്ലിയതു സംബന്ധിച്ച് പാലാരിവട്ടം പോലീസില്‍ കേസുണ്ട്. ഷമീറിനെ ആക്രമിച്ച പ്രതികള്‍ ഹെല്‍െമറ്റ് ധരിച്ചിരുന്നതായും കൃത്യം നടത്തിയ ശേഷം ബൈക്കുകളില്‍ത്തന്നെ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.
തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, തൃപ്പൂണിത്തുറ സിഐ ബൈജു എം. പൗലോസ്, എസ്‌ഐ പി.ആര്‍. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. തലയ്ക്കും കഴുത്തിനും കൈകാലുകളിലുമായി അഞ്ച് വെട്ടുകളാണ് മൃതദേഹത്തിലുള്ളത്. ഷമീറിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
No comments:
Post a Comment