കുമ്പള: ഉപതിരഞ്ഞെുപ്പ് നടന്ന കുമ്പള ഗ്രാമ പഞ്ചായത്തിലെ പേരാല്‍ വാര്‍ഡും, കുറ്റിക്കോല്‍ പഞ്ചായത്തിലെ പടുപ്പ് വാര്‍ഡും യു.ഡി.എഫ് തൂത്തു വാരി. പേരാലില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മറിയുമ്മ മൂസ 188 വോട്ടുകള്‍ക്ക് വിജയം കൊയ്തത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷൈനി 288 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.എച്ച്. റംല 200 വോട്ടുകളും നേടി.
തിരഞ്ഞെടുപ്പ് വിജയത്തില്‍ ലീഗ് കുമ്പളയില്‍ ആഹ്ലാദ പ്രകടനം നടത്തി. ലീഗിന് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തിരഞ്ഞെടുപ്പ് വിജയത്തില്‍ ലീഗ് കുമ്പളയില്‍ ആഹ്ലാദ പ്രകടനം നടത്തി. ലീഗിന് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.
മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്റേയും പഞ്ചായത്ത് ജീവനക്കാരുടേയും സഹകരണമില്ലായ്മയെത്തുടര്‍ന്നാണ് റംല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും മെമ്പര്‍ സ്ഥാനവും രാജിവെച്ചത്. ഇതേതുടര്‍ന്നാണ് ഈ വാര്‍ഡിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സി.പി.എം. ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് സി.പി.എം. നേതാവായിരുന്നു സജു അഗസ്റ്റിന്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന കുറ്റിക്കോല്‍ പടുപ്പ് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബലരാമന്‍ നമ്പ്യാര്‍ 226 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
സി.പി.എമ്മിലെ കെ.എന്‍ രാജനെയാണ് തോല്‍പിച്ചത്. ബലരാമന്‍ നമ്പ്യാര്‍ക്ക് 533 വോട്ടും കെ.എന്‍. രാജന്‍ 307 വോട്ടും മെമ്പര്‍ സ്ഥാനം രാജിവെച്ച് മത്സരിച്ച സജു അഗസ്റ്റിന് 282 വോട്ടും ബി.ജെ.പിയിലെ പി. ചന്ദ്രന് 117 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ സി.പി.എമ്മിലെ സജു അഗസ്റ്റിന്‍ 81 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

No comments:
Post a Comment