Latest News

പത്തു വയസ്സുകാരി ആത്മഹത്യാ കുറിപ്പ് എഴൂതിവച്ചശേഷം തീകൊളുത്തി മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ പത്തു വയസ്സുകാരി ആത്മഹത്യാ കുറിപ്പ് എഴൂതിവച്ചശേഷം തീകൊളുത്തി മരിച്ചു. തന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്നാണ് പെണ്‍കുട്ടിയുടെ കത്ത്. കഴിഞ്ഞ കുറച്ചു 20 ദിവസമായി കുട്ടി സ്‌കൂളില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് മരണം. പൊലീസ് അന്വേഷണം ആരംഭിച്ചു.

നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. അമ്മയ്ക്കാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയത്. സ്‌കൂളില്‍ ഒരാഴ്ചയായി പോകാത്തതാണ് മരണത്തിലേക്ക് എത്തിച്ചതെന്നാണ് കത്തിലെ ഉള്ളടക്കം. അമ്മ ഒരാഴ്ചയായി ഞാന്‍ സ്‌കൂളില്‍ പോകുന്നില്ല. ദയവായി എന്നോട് ക്ഷമിക്കൂ. ഞാന്‍ എവിടെ പോയാലും അമ്മയോടൊപ്പം ഉണ്ടാകും. ഞാന്‍ അത്രമാത്രം അമ്മയെ സ്‌നേഹിക്കുന്നുഇതാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

യെലഹങ്കയിലാണ് സംഭവം. സമ്പൂര്‍ണ്ണയുടെ മകള്‍ മോനിഷയാണ് മരിച്ചത്. ഓട്ടോ െ്രെഡവറായിരുന്ന അച്ഛന്‍ കെന്‍ചലപ്പ 2009ല്‍ മരിച്ചിരുന്നു. വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ ജീവനക്കാരിയാണ് കുട്ടിയുടെ അമ്മ. അമ്മ വീട്ടിലില്ലാത്ത സമയത്ത് മണ്ണണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയാണ് കുട്ടി മരിച്ചത്. നവംബര്‍ 22ന് ശേഷം കുട്ടി സ്‌കൂളില്‍ പോയിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. കേസ് എടുത്ത് വിശദ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

പഠനത്തില്‍ മിടുക്കിയായിരുന്നു കുട്ടി. ടൈഫോയിഡ് പിടിപ്പെട്ടിതനെ തുടര്‍ന്നായിരുന്നു സ്‌കൂളില്‍ പോകാന്‍ കഴിയാത്തത്. സ്‌കൂളില്‍ പഠനത്തില്‍ ഒന്നാമത് എത്തുന്നതിന് അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. അസുഖം കാരണം സ്‌കൂളില്‍ പോകാനാകാത്തതിന്റെ നിരാശയാകാം മരണകാരണമെന്നാണ് വിലിയിരുത്തല്‍. എന്നാല്‍ കള്ളക്കളികള്‍ നടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടുമില്ല.

ആത്മഹത്യാ കുറിപ്പ് വിശദ പരിശോധനയ്ക്ക് വിധേയമാക്കും. കൈയക്ഷരം പരിശോധിക്കുന്ന വിദഗ്ദ്ധര്‍ക്ക് കത്ത് കൈമാറി. ഇതിലൂടെ കുട്ടി തന്നെയാണോ കത്ത് എഴുതിയതെന്ന് ഉറപ്പാക്കും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്വേഷണത്തിന് പ്രത്യേക സംഘത്തേയും ആവശ്യമെങ്കില്‍ നിയോഗിച്ചേക്കും.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.