മംഗളൂരു: വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ കോടതിപരിസരത്തുനിന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഡെന്‍സന്റെ(28) പിതാവാണ് പുത്തൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പുത്തൂര്‍ കല്ലാരെ സ്വദേശിയും പുത്തൂരിലെ ഫോട്ടോഗ്രാഫര്‍ ഗിരിധര്‍ ഭട്ടിന്റെ ഭാര്യയുമായ കീര്‍ത്തിക(24)യെയാണ് കഴിഞ്ഞ സപ്തംബര്‍ 13 മുതല്‍ കാണാതായത്. എന്‍ജിനീയറിങ് പാസായ കീര്‍ത്തികയ്ക്ക് ബാംഗ്ലൂരില്‍ ജോലി ലഭിച്ചിരുന്നു. അവിടെവെച്ചാണ് ഡെന്‍സനുമായി പരിചയത്തിലാവുന്നത്. ഈ ബന്ധമറിഞ്ഞ ഗിരിധര്‍ ഭട്ട് കീര്‍ത്തികയെ ജോലി രാജിവെപ്പിച്ച് പുത്തൂരിലേക്കുതന്നെ കൊണ്ടു വന്നിരുന്നു.
എന്നാല്‍, പുത്തൂരില്‍വന്ന് ഡെന്‍സന്‍ കീര്‍ത്തികയെ തട്ടിക്കൊണ്ടുപോയെന്നാണ് ഗിരിധറിന്റെയും കീര്‍ത്തികയുടെ വീട്ടുകാരുടെയും ആരോപണം. ഇതുകാണിച്ച് അവര്‍ പുത്തൂര്‍ പോലീസിന് പരാതിയും നല്‍കി. പോലീസ് ബാംഗ്ലൂരിലെത്തി തിരച്ചില്‍നടത്തിയെങ്കിലും കീര്‍ത്തികയെ കണ്ടെത്താനായില്ല.
അതിനിടെയാണ് കേസ് കോടതിയിലെത്തിയത്. കോടതിയില്‍ ഹാജരാവാനാണ് ഡെന്‍സന്‍ പിതാവിനെയുംകൂട്ടി വന്നത്. കോടതിക്കുപുറത്ത് വാനിലിരിക്കുമ്പോള്‍ ഗിരിധര്‍ ഭട്ട്, കീര്‍ത്തികയുടെ അച്ഛന്‍ നിത്യാനന്ദ വൈദ്യ, വേറെ രണ്ടുപേര്‍ എന്നിവര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് കാറില്‍ പിടിച്ചുകൊണ്ടുപോയെന്നാണ് ഡെന്‍സന്റെ പിതാവ് പോലീസില്‍ നല്‍കിയ പരാതി. പുത്തൂര്‍ പോലീസുതന്നെ ഇതിന്റെ അന്വേഷണവും നടത്തുന്നു.
No comments:
Post a Comment