പടന്നക്കാട്: സ്‌കൂളില്‍ പൊടുന്നനെ അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടു. പടന്നക്കാട് സ്റ്റെല്ലാ മേരീസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അമല്‍(9) ആണ് ബുധനാഴ്ച രാവിലെ 12 മണിയോടെ മരണപ്പെട്ടത്.
രാവിലെ നല്ല തലവേദന അനുഭവപ്പെടുന്നുണ്ടെന്ന് അമല്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. രാവിലെ ഇടവേള സമയത്ത് കലശലായ തലവേദന അനുഭവപ്പെട്ട അമല്‍ പൊടുന്നനെ അവശനാകുകയായിരുന്നു. ഉടന്‍ തന്നെ ഈ വിദ്യാര്‍ത്ഥിയെ അധ്യാപകരും മറ്റും കാഞ്ഞങ്ങാട് സൗത്തിലെ ലക്ഷ്മി മേഘന്‍ ആശുപത്രിയിലെത്തിച്ചു.

നിലവഷളായതോടെ കുട്ടിയെ കുശവന്‍കുന്നിലെ സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചായ്യോത്തെ ജോഷിയുടെയും മഞ്ജുവിന്റെയും മകനാണ്.
സഹോദരങ്ങള്‍: ആല്‍ഫിയ, ആല്‍ഫി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സഹോദരങ്ങള്‍: ആല്‍ഫിയ, ആല്‍ഫി.
No comments:
Post a Comment