നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താനും അതിലെ ഡേറ്റ റിമോട്ട് ആയി മാനേജു ചെയ്യാനുമായി ബിഎസ്എന്‍എല്ലിന്റെ ആപ്ലിക്കേഷന്‍. എംസെക്യുര്‍ (Msecure) എന്ന ആപ്ലിക്കേഷനാണ് ബിഎസ്എന്‍എല്‍ ലോഞ്ചു ചെയ്തിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്കുള്ള വാല്യു ആഡഡ് സര്‍വ്വീസ് ആയാണ് ബിഎസ്എന്‍എല്‍ എംസെക്യുര്‍ പുറത്തിറക്കിയിരിക്കുന്നത്.
മൊബൈല്‍ നഷ്ടപ്പെട്ടാല്‍ അതിന്റെ ലൊക്കേഷന്‍ ട്രാക്കു ചെയ്യാനും, ഫോണ്‍ അണ്‍ലോക്കു ചെയ്യാനും, ഡേറ്റ ഡിലീറ്റു ചെയ്യാനുമെല്ലാം ഈ ആപ്ലിക്കേഷന് സാധിക്കും. നഷ്ടപ്പെട്ട മൊബൈലില്‍ നിന്ന് പൂര്‍ണ്ണമായ കാള്‍ ലോഗും എംസെക്യുര്‍ വഴി എടുക്കാനാകും.
ഫോണ്‍ നഷ്ടപ്പെട്ടാല്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ നേരത്തേ നല്‍കിയിട്ടുള്ള എമര്‍ജെന്‍സി നമ്പറിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. മൊബൈല്‍ കാണാതായാല്‍ റിമോട്ട് ആയി അലാം അടിപ്പിക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്.
പ്രധാനപ്പെട്ട വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്നത് വലിയ പ്രശ്‌നമാണ്. ഇത്തരം ഡേറ്റ മൊബൈല്‍ നഷ്ടപ്പെട്ടാലും അപരിചിതരുടെ കയ്യില്‍ പെടുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതും തടയാന്‍ എംസെക്യുറിനാകുമെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.
ബിയോണ്ട് ഇവല്യൂഷന്‍സുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മൊബൈല്‍ നഷ്ടപ്പെട്ടാല്‍ അതിന്റെ ലൊക്കേഷന്‍ ട്രാക്കു ചെയ്യാനും, ഫോണ്‍ അണ്‍ലോക്കു ചെയ്യാനും, ഡേറ്റ ഡിലീറ്റു ചെയ്യാനുമെല്ലാം ഈ ആപ്ലിക്കേഷന് സാധിക്കും. നഷ്ടപ്പെട്ട മൊബൈലില്‍ നിന്ന് പൂര്‍ണ്ണമായ കാള്‍ ലോഗും എംസെക്യുര്‍ വഴി എടുക്കാനാകും.
ഫോണ്‍ നഷ്ടപ്പെട്ടാല്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ നേരത്തേ നല്‍കിയിട്ടുള്ള എമര്‍ജെന്‍സി നമ്പറിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. മൊബൈല്‍ കാണാതായാല്‍ റിമോട്ട് ആയി അലാം അടിപ്പിക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്.
പ്രധാനപ്പെട്ട വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്നത് വലിയ പ്രശ്‌നമാണ്. ഇത്തരം ഡേറ്റ മൊബൈല്‍ നഷ്ടപ്പെട്ടാലും അപരിചിതരുടെ കയ്യില്‍ പെടുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതും തടയാന്‍ എംസെക്യുറിനാകുമെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.
ബിയോണ്ട് ഇവല്യൂഷന്‍സുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.
No comments:
Post a Comment