ചങ്ങനാശേരി: അമിത വേഗത്തിലെത്തിയ ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. എംജി സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എരുമേലി മുട്ടപ്പള്ളി വള്ളിമല രാഹുല്‍ രാജ് (21) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മണര്‍കാട് പാലത്താനം ഐസക് മാത്യുവിന് (21) പരുക്കേറ്റു. പുതുപ്പള്ളി എസ്എംഇ കോളജിലെ രണ്ടാം വര്‍ഷ ബി.ഫാം വിദ്യാര്‍ഥികളാണ് ഇരുവരും.
ബുധനാഴ്ച ഉച്ചയ്ക്ക് വാകത്താനം ഉണ്ണാമറ്റം പെട്രോള്‍ ബങ്കിനു സമീപമാണ് അപകടം. തെങ്ങണ ഭാഗത്തുനിന്നു വന്ന ടോറസ് ലോറി പുതുപ്പള്ളി ഭാഗത്തുനിന്നു വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ടോറസ് ലോറി വാകത്താനം പൊലീസ് പിന്തുടര്‍ന്നു പിടികൂടി. ഡ്രൈവര്‍ ലോറി നിര്‍ത്തി ഓടി രക്ഷപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുടെ ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അപകടസമയത്ത് എത്തിയ ചങ്ങനാശേരി ആര്‍ടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. റോഷനും ഡ്രൈവര്‍ പി.എസ്. സജീവും ചേര്‍ന്നാണ് അവരുടെ വാഹനത്തില്‍ രാഹുലിനെയും ഐസക്കിനെയും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രാഹുല്‍ മരിച്ചിരുന്നു. സ്റ്റഡി ലീവായതിനാല്‍ നോട്ട് എഴുതുന്നതിനായി ചെങ്ങന്നൂരുള്ള സഹപാഠിയുടെ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം. ഐസക് മാത്യുവാണ് ബൈക്ക് ഓടിച്ചിരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബുധനാഴ്ച ഉച്ചയ്ക്ക് വാകത്താനം ഉണ്ണാമറ്റം പെട്രോള്‍ ബങ്കിനു സമീപമാണ് അപകടം. തെങ്ങണ ഭാഗത്തുനിന്നു വന്ന ടോറസ് ലോറി പുതുപ്പള്ളി ഭാഗത്തുനിന്നു വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ടോറസ് ലോറി വാകത്താനം പൊലീസ് പിന്തുടര്‍ന്നു പിടികൂടി. ഡ്രൈവര്‍ ലോറി നിര്‍ത്തി ഓടി രക്ഷപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുടെ ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അപകടസമയത്ത് എത്തിയ ചങ്ങനാശേരി ആര്‍ടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. റോഷനും ഡ്രൈവര്‍ പി.എസ്. സജീവും ചേര്‍ന്നാണ് അവരുടെ വാഹനത്തില്‍ രാഹുലിനെയും ഐസക്കിനെയും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രാഹുല്‍ മരിച്ചിരുന്നു. സ്റ്റഡി ലീവായതിനാല്‍ നോട്ട് എഴുതുന്നതിനായി ചെങ്ങന്നൂരുള്ള സഹപാഠിയുടെ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം. ഐസക് മാത്യുവാണ് ബൈക്ക് ഓടിച്ചിരുന്നത്.

No comments:
Post a Comment