കോഴിക്കോട്: മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികള്‍ക്ക് തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ തങ്ങള്‍ പതാക ഉയര്‍ത്തി.
സയ്യിദലി ബാഫഖി തങ്ങള്‍, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കെ.ടി ജലീല്‍ എം.എല്‍.എ, അപ്പോളോ മൂസ ഹാജി, കണ്‍വീനര്‍ ബി.പി സിദ്ദീഖ് ഹാജി, അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
മര്‍കസ് എക്‌സ്‌പോ ചൊവ്വാഴ്ച തുടങ്ങും
കോഴിക്കോട്: മര്‍കസ് 37-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മര്‍കസ് എക്‌സ്‌പോ-2014 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബി.അശോക് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്: മര്‍കസ് 37-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മര്‍കസ് എക്‌സ്‌പോ-2014 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബി.അശോക് ഉദ്ഘാടനം ചെയ്യും.
കാര്‍ഷിക മേഖലയിലെ പുതിയ പ്രവണതകളെ കേരളത്തിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന തിന് പ്രാമുഖ്യം നല്‍കി സംവിധാനിച്ച എക്‌സ്‌പോയില്‍ ഗിന്നസ് ബുക്ക് ജേതാവ് രാജമാണിക്യം പശു, വിവിധതരം വിന്‍ഡേജ് കാറുകള്‍, വിവിധ ഇസ്‌ലാമിക തിയേറ്ററുകള്‍, അന്താരാഷ്ട്ര ഊദ് മാമാങ്കം, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സ്റ്റാളുകള്‍, റീജ്യണല്‍ പ്ലാനിറ്റോറിയം തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നൂറോളം സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 9മണി മുതല്‍ വൈകീട്ട് 7 മണി വരെയാണ് പ്രദര്‍ശന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ ഉള്‍പ്പെടെ ബുക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ രാധാകൃഷ്ണന്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ജോര്‍ജ് ഐ.പി.എസ്, സിറ്റി ട്രാഫിക് അസിസന്റ് കമ്മീഷണര്‍ അബ്ദുല്‍ റസാഖ്, പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍, ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍, സി.മുഹമ്മദ് ഫൈസി, ഡോ.എം.എ.എച്ച് അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളക്കോട് തുടങ്ങിയവര്‍ സംബന്ധിക്കും.
മര്‍കസിന് iso 9001 അംഗീകാരം
കോഴിക്കോട്: വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്തെ മര്‍കസിന്റെ സേവനങ്ങള്‍ക്ക് മറ്റൊരു അംഗീകാരം കൂടെ. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും മാനവിക, ജീവകാരുണ്യ രംഗത്തെ മികവുറ്റ സേവനത്തിനുമാണ് ക്വാളിറ്റി മാനേജ്‌മെന്റിനുള്ള ലോകോത്തര അക്രഡിറ്റേഷന്‍ JASAN2 ന്റെ ISO 9001 അംഗീകാരം മര്‍കസിന് ലഭിച്ചത്.
ബാക് ടു സ്‌കൂള്‍ പരിപാടിയുടെ സമാപനചടങ്ങില്‍ എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.ടി ജലീല്‍ എന്നിവരില്‍ നിന്നും മര്‍കസ് മാനേജര്‍ സി.മുഹമ്മദ് ഫൈസിഅംഗീകാരം ഏറ്റുവാങ്ങി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment