Latest News

പാരീസില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെയ്പ്: 12 പേര്‍ കൊല്ലപ്പെട്ടു

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ഒരു മാധ്യമസ്ഥാപനത്തിലുണ്ടായ വെടിവെയ്പില്‍ ചീഫ് എഡിറ്റും മൂന്ന് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെെട 12 പേര്‍ കൊല്ലപ്പെട്ടു. പ്രമുഖ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്‌ദോയുടെ മധ്യ പാരീസിലുള്ള ഓഫീസിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. വെടിവെയ്പില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഫ്രാന്‍സിലെ ഏറ്റവും അറിയപ്പെടുന്ന മൂന്ന് കാര്‍ട്ടൂണിസ്റ്റുകളാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. ചാര്‍ലി ഹെബ്‌ദോയുടെ എഡിറ്റര്‍ ഇന്‍ ചീഫും കാര്‍ട്ടൂണിസ്റ്റുമായ സ്റ്റെഫാന്‍ ചാര്‍ബോണര്‍, കാര്‍ട്ടൂണിസ്റ്റുകളായ കാബു, ദിഗ്‌നസ്, വൊളിന്‍സ്‌കി എന്നിവരാണ് മരിച്ചത്. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ട് പേരാണ് വെടിവെയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും കലാഷ്‌നിക്കോവ് റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

2006 ഫിബ്രവരിയില്‍ മുഹമ്മദ് നബിയെക്കുറിച്ച് ഡാനിഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച് വിവാദത്തിലായ സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്.

വെടിവെയ്പിന് ശേഷം പുറത്തെത്തിയ ആക്രമികള്‍ രണ്ട് വാഹനങ്ങളിലായി രക്ഷപെടുന്നതിനിടെ പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണിതെന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ചാര്‍ലി ഹെബ് ദോയുടെ ഓഫീസിന് നേര്‍ക്കുണ്ടായത് തീവ്രവാദി ആക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ട് പറഞ്ഞു. രണ്ട് ദശാബ്ദത്തിനിടെ ഫ്രാന്‍സിലുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് അതിജാഗ്രതാ നിര്‍ദേശം നല്‍കി. ആരാധനാലയങ്ങള്‍, വാണിജ്യസ്ഥാപനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേരുകയാണ്.

മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ചതിന് ചാര്‍ലി ഹെബ്‌ദോയ്ക്ക് പലതവണ ഭീഷണി നേരിട്ടിരുന്നു. 2011 ല്‍ ഓഫീസിന് നേര്‍ക്ക് ബോംബാക്രമണവും നടന്നു.
Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.