കാസര്‍കോട് : പട്ടാപകല്‍ യുവാവിനെ കടയില്‍ കയറി വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ഉപ്പള ഹിദായത്ത് നഗറിലെ ഷേഖ് അബ്ദുല്‍സമദിന്റെ മകന്‍ മുഹമ്മദ് അസ്ഹറുദ്ദിന്‍ എന്ന അസറി (25)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉപ്പള ഹീറോസ്ട്രീറ്റിലെ അല്‍സലാ മന്‍സിലില്‍ മുഹമ്മദ് അലി എന്ന കസായി അലി (30) യെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വെറുതെ വിട്ടത്.
2011 മാര്‍ച്ച് 16 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട കാസര്‍കോട് കോടതിയില്‍ ഹാജരായി തിരികെ ഉപ്പളയിലെത്തി ഒരു മൊബൈല്‍ ഷോപ്പില്‍ നില്‍ക്കുന്നതിനിടയിലാണ് അസറിനെ പ്രതി അക്രമിച്ചത്.
2011 മാര്‍ച്ച് 16 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട കാസര്‍കോട് കോടതിയില്‍ ഹാജരായി തിരികെ ഉപ്പളയിലെത്തി ഒരു മൊബൈല്‍ ഷോപ്പില്‍ നില്‍ക്കുന്നതിനിടയിലാണ് അസറിനെ പ്രതി അക്രമിച്ചത്.
ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അസര്‍ തൊട്ടടുത്ത വസ്ത്രാലയത്തിലേക്ക് കയറിയെങ്കിലും പിന്തുടര്‍ന്ന് എത്തിയ പ്രതി കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പ്രതിക്ക് വേണ്ടി അഡ്വ. എ ജി നായര്‍ കോടതിയില്‍ ഹാജരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment