ഡിട്രോയിറ്റ്: പതിനാല് മാസം പ്രായമായ കുഞ്ഞിനെ പെരുമ്പാമ്പിനൊപ്പം കളിക്കാന്‍ വിട്ട് അത് വീഡിയോയില്‍ പകര്‍ത്തി യുട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരച്ഛന്‍. ജാമി ഗോറിനോ എന്ന പാമ്പ് പരിശീലകനാണ് തന്റെ മകള്‍ അലീസയെ പാമ്പിനൊപ്പം ഒറ്റയ്ക്ക് കളിക്കാന്‍ വിട്ടത്. നെയ് നെയ് എന്ന പേരുള്ള ബര്‍മീസ് ഇനത്തില്‍ പെട്ട പെരുമ്പാമ്പിനെ ജാമി ഗോറിനോ വീട്ടില്‍ വളര്‍ത്തുകയാണ്.
പാമ്പുകളെക്കുറിച്ച് ആളുകളില്‍ അവബോധം വളര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഗോറിനോ പറയുന്നു. പെരുമ്പാമ്പുകള്‍ അപകടകാരികളാണെന്ന പൊതുബോധം മറികടക്കുകയാണ് ഗോറിനോയുടെ ലക്ഷ്യം. വീഡിയോ കണ്ടവരുടെ വിമര്‍ശനങ്ങള്‍ ജാമി കാര്യമാക്കുന്നില്ല.
വീഡിയോയില്‍ കാണുന്ന പോലെ ഒരിക്കലും പാമ്പുകള്‍ അകാരണമായി ആക്രമിക്കാറില്ലെന്ന് ജാമി പറയുന്നു. നെയ് നെയ് ഒരിക്കല്‍ പോലും കുട്ടിയെ കടിക്കാനോ വിഴുങ്ങാനോ ശ്രമിക്കുന്നില്ല എന്നകാര്യം ഓര്‍ക്കണം. പാമ്പുകളെ സ്‌നേഹിച്ചാല്‍ അവ തിരിച്ച് സ്‌നേഹിക്കും. ജാമി പറയുന്നു. വീഡിയോ കാണാം.

No comments:
Post a Comment