നാറാത്ത് : ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടയില്‍ ഉന്തുതള്ളും. മദ്യപിച്ച് ബഹളമുണ്ടാക്കിയാളെ കസ്റ്റഡിയിലെടുത്ത പോലീസിന് നേരെ ഒരുസംഘം കല്ലേറ് നടത്തി. കല്ലേറില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് നാലുപേരെ മയ്യില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവ് ക്ഷേത്രപരിസരത്തായിരുന്നു സംഭവം. മദ്യപിച്ചയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് ജീപ്പ് തടഞ്ഞ് നിര്‍ത്തുകയും പോലീസിനെ അക്രമിക്കുകയുമായിരുന്നു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ ബഷീര്‍, രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മയ്യില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ വെള്ളുവന്‍ കടവിലെ ശ്രാവണ്‍ സന്തോഷ്, മാതോടത്ത് രാജീവന്‍, കണ്ണാടിപ്പറമ്പിലെ രുമേഷ് കരുണാകരന്‍, ജിതിന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
റിമിടോമിയുടെ ഗാനമേളയായിരുന്നു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്നത്. ഗാനമേളയ്‌ക്കൊപ്പം കാണികള്‍ നൃത്തം വയ്ക്കുന്നതിനെ ചൊല്ലി ചിലരുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment