ന്യൂഡല്‍ഹി: നഗരപാതകളില്‍ ആംബുലന്‍സിന് വഴിമാറി കൊടുത്തില്ലെങ്കില്‍ ഇനി മുതല്‍ 2000 രൂപ പിഴ. ഡല്‍ഹി ട്രാഫിക് പോലീസ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.
ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍, പോലീസ് വാഹനം എന്നിവയ്ക്ക് റോഡുകളില്‍ മുന്‍ഗണനയുണ്ടെങ്കിലും ട്രാഫിക് ബ്ലോക്ക് മൂലം പലപ്പോഴും ഇവയ്ക്ക് കടന്നുപോകാന്‍ വഴി ലഭിക്കാറില്ല. വഴി മാറി തരാത്ത വാഹനത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ തീയ്യതി, സമയം, എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അതടക്കം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകും.
കാര്യങ്ങള്‍ പരിശോധിച്ച് നിയമലംഘകര്‍ക്ക് പോലീസ് നോട്ടീസയക്കും. പിഴയായി ഇവര്‍ 2,000 രൂപ ഒടുക്കേണ്ടി വരുമെന്നും ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍(ട്രാഫിക്) മുക്തേഷ് ചന്ദര്‍ വ്യക്തമാക്കി.
ആംബുലന്‍സ് അടക്കമുള്ള അടിയന്തര വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി റോഡുകളില്‍ മറ്റ് വാഹനങ്ങള്‍ വഴി മാറി നല്‍കണമെന്നുണ്ടെങ്കിലും പലരും ഈ നിയമം അനുസരിക്കാറില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്രയും പെട്ടന്ന് ആശുപത്രിയിയില്‍ എത്തിക്കുന്നതിന് തടസമുണ്ടാകുന്നതായും ഇങ്ങനെ പല രോഗികളും ബ്ലോക്കില്‍ പെട്ട് വഴിമധ്യേ മരിക്കുന്ന അവസ്ഥയും നിലവിലുണ്ടെന്ന് അവര്‍ പറഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍ക്ക് പ്രത്യേക നിയമപരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് കത്തയച്ചിരുന്നെങ്കിലും ഇതില്‍ നടപടി ആകാത്തതിനെ തുടര്‍ന്നാണ് ആശുപത്രികളുമായി നേരിട്ട് ബന്ധപ്പെടാന്‍ ട്രാഫിക് പോലീസ് വകുപ്പ് തീരുമാനിച്ചത്.
സമയത്തിന് ആശുപത്രികളില്‍ എത്താന്‍ കഴിയാതെ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം മെയ്ഡിസംബര്‍ മാസങ്ങളില്‍ 26 സ്ത്രീകളാണ് ആംബുലന്‍സില്‍ പ്രസവിച്ചതെന്ന് ഇത് സംബന്ധിച്ച് സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ്‌സ് ആന്‍ഡ് ട്രൂമ സര്‍വ്വീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment