മകന്‍ റിസ്‌വാന്‍ പല്ലിയായി വേഷമിട്ട് അരങ്ങു തകര്‍ക്കുന്നതു കാണാന്‍ മൂസയും പാത്തുമ്മയും കലോത്സവ വേദിയിലത്തെി. അധ്യാപകനായും രക്ഷിതാവായും സദാചാര പൊലീസായും അടിക്കടി വേഷം മാറുന്ന പല്ലിയായുള്ള മകന്‍െറ പകര്‍ന്നാട്ടം വിസ്മയം നിറഞ്ഞ കണ്ണുകളോടെ അവര്‍ നോക്കിനിന്നു. നാടകത്തിനു തിരശ്ശീല വീണപ്പോള്‍ മകള്‍ റസിയയെയും കൂട്ടി റിസ്‌വാനെ അനുമോദിക്കാന്‍ ഇരുവരും അണിയറയിലേക്ക് പാഞ്ഞു.
തങ്ങളുടെ പ്രിയ കഥാപാത്രങ്ങളെ നേരില്‍ കണ്ടതിലുള്ള അതിരറ്റ ആഹ്ളാദത്തില്‍ പ്രേക്ഷകരും അവര്‍ക്കൊപ്പം നീങ്ങിയപ്പോള്‍ പൊലീസിന് ഇടപെടേണ്ടിവന്നു. മീഡിയവണിലെ ജനപ്രിയ ആക്ഷേപഹാസ്യ പരിപാടിയായ ‘എം80’ മൂസയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനോദ് കോവൂര്‍, സുരഭി ലക്ഷ്മി എന്നിവരാണ് മകന്‍ റിസ്‌വാന്‍െറ വേഷമിടുന്ന അതുലിന്‍െറ പ്രകടനം കാണാന്‍ എത്തിച്ചേര്‍ന്നത്. മകള്‍ റസിയയെ അവതരിപ്പിക്കുന്ന അഞ്ജുവും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
സാമൂതിരി സ്കൂള്‍ അങ്കണത്തില്‍ അരങ്ങേറിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തില്‍ പങ്കെടുക്കുന്ന അതുല്‍ നേരത്തെ സംസ്ഥാന, ജില്ലാതലങ്ങളില്‍ നടന്ന നാടകമത്സരങ്ങളില്‍ മികച്ച അഭിനേതാവായിട്ടുണ്ട്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് അതുല്‍. ശിവദാസ് പൊയില്‍ക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച പല്ലി എന്ന നാടകത്തില്‍ അവിസ്മരണീയമായ അഭിനയമാണ് അതുല്‍ കാഴ്ചവെച്ചത്. മത്സരിച്ച നാടകങ്ങളില്‍ മികച്ചുനിന്നു ‘പല്ലി’.

പല്ലിയുടെ വേഷത്തില്‍ നിന്ന റിസ്‌വാനെ ആശ്ളേഷിച്ചുകൊണ്ടാണ് ഉപ്പയും ഉമ്മയും അനുമോദിച്ചത്. ഓനാള് ഉഷാറാണെന്ന് മൂസ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തോട് അഭിമാനത്തോടെ പറയുന്നുണ്ടായിരുന്നു. സമ്മാനം തന്‍െറ പുന്നാരമോനു തന്നെ എന്ന് പാത്തുമ്മ ഉറപ്പിച്ചു പറയുകയും ചെയ്തു. നാടകം പഠിപ്പിച്ച മാഷിനെ അഭിനന്ദിക്കാനും ഇരുവരും മറന്നില്ല.
കണ്ടുനിന്നവര്‍ ഒന്നടങ്കം കൈയടിച്ചുകൊണ്ടാണ് ഈ സമാഗമം ആഘോഷിച്ചത്. പരമ്പരയുടെ സംവിധായകന്‍ ഷാജി അസീസും നാടകവേദിയില്‍ എത്തിയിരുന്നു.
(കടപ്പാട്: മാധ്യമം)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment