കാസര്‍കോട്: ഉത്തരകേരളത്തിലെ അനുഷ്ഠാന കലാരൂപമായ അലാമിക്കളി കാസര്‍കോട് ഉത്സവിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് വേറിട്ടൊരു അനുഭവമായി. പീപ്പിള്‍സ് സെന്റര്‍ തുരുത്തിയുടെ നേതൃത്വത്തിലാണ് കാസര്‍കോട് മഹോത്സവത്തിന്റെ ഒമ്പതാം നാളായ ചൊവ്വാഴ്ച വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അലാമിക്കളി നടന്നത്.
ഒരു കാലത്ത് ഹിന്ദു-മുസ്ലീം മതങ്ങള്‍ തമ്മിലുളള ബന്ധം അലാമിവേഷങ്ങളിലൂടെ നാട്ടില്‍ സുപരിചിതമായിരുന്നു. അലാമിക്കളിയോടൊപ്പം നാടന്‍ കലാമേള, പൂരക്കളി, കോല്‍ക്കളി, മാര്‍ഗ്ഗംകളി, ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയവയും നടന്നു. തുടര്‍ന്ന് പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ മുഖംമൂടികള്‍ ഉണ്ടാകുന്നത് എന്ന സാമൂഹ്യനാടകവും അരങ്ങേറി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment