ജ്യോതിഷിന്റെ അറസ്‌റ്റോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്ത ആറ് പേരെയാണ് നേരത്തെ പോലീസ് അറസ്റ്റുചെയ്തത്.
പെയിന്റിംഗ് തൊഴിലാളി പാറക്കട്ട മീപ്പുഗുരി അണങ്കൂര്‍ റോഡിലെ കൃഷ്ണ (30), മന്നിപ്പാടി ആലങ്കോട് കോളനിയിലെ കെ. വിജേഷ് എന്ന ബിജു(24), കറന്തക്കാട് ഹോണ്ട ഷോറൂമിലെ ജീവനക്കാരനും എരിയാല്‍ കൊറുവയല്‍ സ്വദേശിയുമായ കെ.സച്ചിന്‍ എന്ന സച്ചു (22) എന്നിവരെയും ബീരന്ത്ബയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്‌ലു പച്ചക്കാട്ടെ അക്ഷയ് റൈ (24) എന്നിവരേയുമാണ് അറസ്റ്റുചെയ്തത്. പ്രതികളെല്ലാം റിമാന്‍ഡിലാണ്.
കേസില്‍ ആകെ 12 പേരെയാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 22 ന് രാത്രി 9.30 മണിയോടെയാണ് ആബിദ് ക്രൂരമായി പിതാവിന് മുന്നില്‍വെച്ച് കൊലചെയ്യപ്പെട്ടത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment