Latest News

മഞ്ചേശ്വരം വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ പുതിയ ട്രാഫിക് സംവിധാനം നിലവില്‍ വന്നു

മഞ്ചേശ്വരം: വാഹനപ്പെരുപ്പംമൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന മഞ്ചേശ്വരം വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ പുതിയ ട്രാഫിക് സംവിധാനം നിലവില്‍ വന്നു. ഇതോടെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകും.

ചെക്ക് പോസ്റ്റില്‍ തകരാറായി കിടക്കുന്ന ജനറേറ്റര്‍ മാറ്റി പുതിയ ജനറേറ്റര്‍ സ്ഥാപിക്കാനുള്ള നടപടിയുമായി. ചരക്കു വാഹനങ്ങള്‍ പരിശോധിക്കുന്നതിനു പ്രത്യേകം യാര്‍ഡ് സ്ഥാപിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു നിലവിലുള്ള ചെക്ക് പോസ്റ്റില്‍ നിന്നു മുന്നൂറു മീറ്റര്‍ പരിധിയില്‍ ദേശീയപാതയ്ക്കു സമീപം 9.37 ഏക്കര്‍ സ്ഥലം ഇതിനുവേണ്ടി നീക്കിവച്ചു. ചെക്ക് പോസ്റ്റിലെത്തുന്ന ചരക്കു വാഹനങ്ങള്‍ ഈ സ്ഥലത്താണു പാര്‍ക്കു ചെയ്യേണ്ടത്. ഓണ്‍ലൈന്‍ വഴി മുന്‍കൂര്‍ നികുതി അടയ്ക്കുന്ന കമ്പനികളുടെ രേഖകള്‍ ലഭിച്ചാല്‍ മാത്രമേ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ചെക്കുപോസ്റ്റു കടക്കാന്‍ അനുവാദം നല്‍കുകയുള്ളൂ. ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പരിശോധന വേബ്രിഡ്ജ് ഭാരം അളവു നടത്തിയതിനു ശേഷം വാണിജ്യ നികുതി വകുപ്പു പരിശോധിക്കും.

എന്നാല്‍ ഗ്രീന്‍ ചാനല്‍ വഴിയെത്തുന്ന വാഴ, പച്ചക്കറി, പഞ്ചസാര, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍, പാചക വാതക വണ്ടികള്‍ എന്നിവയ്ക്കു നേരിട്ടു ചെക്കുപോസ്റ്റിലേക്കു പ്രവേശിക്കാം, പാര്‍ക്കിംഗ് പ്രദേശത്ത് ശൗചാലയം, ലോറി ഡ്രൈവര്‍മാര്‍ക്കു ഹെല്‍പ്പ് ഡെസ്‌ക് സെന്റര്‍, രാത്രികാലങ്ങളില്‍ വൈദ്യുതി വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇതിന്റെ നിര്‍മാണ പ്രവൃത്തിക്കു ജില്ലാ കളക്ടര്‍ അധ്യക്ഷനായ നിര്‍മിതി കേന്ദ്രയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരമായി. ചെക്ക് പോസ്റ്റില്‍ മൂന്നുവര്‍ഷങ്ങള്‍ക്കിടയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു രണ്ടു വാണിജ്യ നികുതി ജീവനക്കാര്‍ ഉള്‍പ്പെടെ പത്തുപേര്‍ മരിച്ചിരുന്നു.

മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ നടപ്പില്‍വരുന്ന പുതിയ സംവിധാനത്തോടെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമുണ്ടാക്കുമെന്നു വാണിജ്യനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ശിവരാമന്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.