ചെമ്പരിക്ക : ജനുവരി ഒന്നു മുതല്‍ അഞ്ചുവരെ ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രത്തില്‍ നടക്കുന്ന അതിരുദ്രയാഗവും തിരുവാതിര മഹോത്സവവം മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി. ജനുവരി 3 നു രാവിലെ ചെമ്പരിക്ക ജമാഅത്ത് പള്ളിയില്‍ നിന്നും ചാത്തങ്കൈ ജമാഅത്ത് പള്ളിയില്‍ നിന്നും ആരംഭിച്ച നബിദിന ഘോഷയാത്ര ചന്ദ്രശേഖര ക്ഷേത്രത്തിനടുത്തുകൂടി കടന്നുപോകുമ്പോള്‍ ക്ഷേത്ര ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തവരെ സ്വീകരിക്കുകയും അവര്‍ക്ക് ദാഹജലം നല്‍കുകയും ചെയ്തു.
ഉത്സവാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ഉഷ:പൂജ, മഹാഗണപതി ഹോമം തുടര്‍ന്ന് സമൂഹ മഹാമൃത്യുഞ്ജയ ഹോമം നടന്നു. വൈകുന്നേരം 6.30ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ. 7,30 ന് മഹാപൂജ. 8 ന് കാസര്‍കോട് നാട്ട്യാലയം നൃത്ത അധ്യാപിക സിന്ധു ഭാസ്‌കരനും സംഘവും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍.
ഇതു ജാതിയോ മതമോ വ്യത്യാസമില്ലാതെ ചെമ്പരിക്കയിലെയും ചാത്തങ്കൈയിലെയും ആളുകള്‍ പരസ്പരം കൈകോര്‍ത്ത് മതസൗഹാര്‍ദ്ദം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. ദാഹജലം കുടിച്ച് പിരിഞ്ഞുപോകുമ്പോള്‍ രണ്ടു ഘോഷയാത്രയിലെയും ആളുകള്‍ ചന്ദ്രശേഖര ക്ഷേത്ര ആഘോഷകമ്മിറ്റിക്ക് പ്രത്യേകം നന്ദി പറയുവാനും മറന്നില്ല.
ഉത്സവാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ഉഷ:പൂജ, മഹാഗണപതി ഹോമം തുടര്‍ന്ന് സമൂഹ മഹാമൃത്യുഞ്ജയ ഹോമം നടന്നു. വൈകുന്നേരം 6.30ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ. 7,30 ന് മഹാപൂജ. 8 ന് കാസര്‍കോട് നാട്ട്യാലയം നൃത്ത അധ്യാപിക സിന്ധു ഭാസ്‌കരനും സംഘവും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍.
4ന് രാവിലെ 6 ന് ഉഷപൂജ, മഹാഗണപതി ഹോമം, തുടര്‍ന്ന് ശ്രീ രുദ്രമഹായാഗംപൂര്‍ണ്ണാഹുതി. 12 ന് ഉച്ചപൂച. തുടര്‍ന്ന് അന്നദാനം. 5.30 ന് ഭജന (ശിവപ്രിയ മഹിള ഭജനസംഘം തൃക്കണ്ണാട്). 7.30 ന് മഹാപൂജ. രാത്രി 8.30 ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ സാമൂഹിക നാടകം തീപ്പൊട്ടന്‍.
5ന് തിരുവാതിര മഹോത്സവം. രാവിലെ 6 ന് ഉഷപൂജ, മഹാഗണപതി ഹോമം തുടര്‍ന്ന് നവകാഭിഷേകം. 11 മുതല്‍ തുലാഭാര സേവ. 12 ന് ഉച്ചപൂജ, തുടര്‍ന്ന് അന്നദാനം. 5.30 ന് തായമ്പക, ദീപാരാധന. തുടര്‍ന്ന് ഭജന. 7 ന് ക്ഷേത്ര മാതൃസമിതിയുടെ കാഴ്ചാസമര്‍പ്പണം. 7.30 ന് മഹാപൂജ, ഭൂതബലി ഉത്സവം, ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര, തിടമ്പ്, നൃത്തം, രാജാങ്കണ പ്രസാദം, അരയാല്‍ തറയില്‍ പൂജ (കട്ടപൂജ), തുടര്‍ന്ന് വര്‍ണ്ണശബളമായ കരിമരുന്ന് പ്രയോഗത്തോടെ അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് പരിസമാപ്തിയാകും.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment