കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1489-ാം ജന്മദിനം ലോകമെങ്ങും അത്യാഹ്ലാദപൂര്‍വ്വം ആഘോഷിക്കുന്നു. ഘോഷയാത്രകള്‍, വിവിധ കലാപരികാള്‍, മധുരപലഹാര വിതരണം എന്നിവ നടന്നു വരുന്നു. പള്ളികളിലും മദ്രസകളിലും പ്രവാചകപ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.
കാസര്‍കോട് ജില്ലയുടെ പല ഭാഗത്തും വര്‍ണശബളമായ ഘോഷയാത്രകളാണ് ഒരുക്കിയത്. ദഫ് മുട്ടിന്റെയും പ്രവാചകസ്തുതികളുടെയും അകമ്പടിയോടെ നടത്തിയ ഘോഷയാത്രകളില്‍ മദ്രസാവിദ്യാര്‍ത്ഥികളും വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തകരും പള്ളിക്കമ്മിറ്റിമദ്രസാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
പള്ളി മദ്രസാ പരിസരങ്ങളും, വഴിയോരങ്ങളും കൊടിതോരങ്ങളും ബാനറുകളും കൊണ്ട് അലങ്കരിച്ച് ആഘോഷങ്ങള്‍ക്കു പൊലിമ പകര്‍ന്നു. വര്‍ണബലൂണുകള്‍ കെട്ടിയ വാഹനങ്ങളും നബിദിന ഘോഷയാത്രകള്‍ക്കു ശോഭ പകര്‍ന്നു. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദിലേക്ക് വിവിധ മദ്രസകളില്‍ നിന്നു കുട്ടികള്‍ ഘോഷയാത്രയായെത്തി സിയാറത്തു നടത്തി.
വഴിയോരങ്ങളിലും റോഡരികുകളിലും, പള്ളി മദ്രസാ പരിസരങ്ങളിലും നടത്തിയ മധുരപലഹാര, ശീതള പാനീയ വിതരണവും സ്‌നേഹാശംസകള്‍ കൈമാറലും ജാതി, മത ഭേദമെന്യേയുള്ള സൗഹൃദാന്തരീക്ഷവും സ്‌നേഹബന്ധങ്ങളും വളര്‍ത്തുന്നതായി.
**** *** *** *** *** **** *** *** *** *** **** *** *** *** *** **** *** *** ***
മര്‍കസ് കാശ്മീരി വിദ്യാര്‍ത്ഥികള്‍ നബിദിനറാലി നടത്തികാരന്തൂര്: മര്‍കസിലെ 200ഓളം കാശ്മീരി വിദ്യാര്‍ത്ഥികളും സ്റ്റാഫംഗങ്ങളും നബിദിന സന്ദേശറാലി നടത്തി. സന്ദേശറാലിക്ക് സ്ഥാപനമേധാവി മൂസ സഖാഫി പാതിരമണ്ണ നേതൃത്വം നല്‍കി. ക്യാപ്റ്റന്‍ ഇഅ്ജാസ് ജോണിന്റെ നേതൃത്വത്തില്‍ 200ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
അബ്ദുല്‍ കരീം അംജദി, സദര്‍ മുഅല്ലിം ഫിറോസ് മുസ്ലിയാര്‍, ശാഹിദ് ഹുസൈന്‍ സഖാഫി ബീഹാര്‍, ജാവേദ് ഇഖ്ബാല്‍ സഖാഫി ബംഗാള്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി ഐക്കരപ്പടി, അബ്ദുല്‍ ബാരി നൂറാനി, അബ്ദുല്‍ മജീദ് എന്നിവരും സംബന്ധിച്ചു. കാരന്തൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ യൂണിറ്റ് എസ്.വൈ.എസ്, എസ്.എസ്.എഫ് കമ്മറ്റികള്‍ ജാഥക്ക് സ്വീകരണം നല്‍കി. റാലിയുടനീളം പ്രവാചകപ്രകീര്‍ത്തനങ്ങളും തക്ബീര്‍ ധ്യനികളും മുഴക്കിക്കൊണ്ടായിരുന്നു ജാഥ നീങ്ങിയത്. കാശ്മീര്‍ വിദ്യാര്‍ത്ഥികളുടെ മീലാദ്‌റാലി നാട്ടുകാരില്‍ കൗതുകമുണര്‍ത്തി.
**** *** *** *** *** **** *** *** *** *** **** *** *** *** *** **** *** *** ***
ഗ്രീന്‍ സ്റ്റാര്‍ തളങ്കര ഗസ്സാലി നഗറിന്റെ നബിദിനാഘോഷം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മധുരപലഹാരം നല്‍കി ഉദ്ഘാടനം ചെയ്യുന്നു. |
നോര്‍ത്ത് ചിത്താരി ഖിള് ര്‍ ജമാഅത്ത് കമ്മിറ്റിയുടെ നബിദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സംയുക്ത ജമാഅത്ത് പ്രസിഡന്‍റ് മെട്രോ മുഹമ്മദ്ഹാജി പതാക ഉയര്‍ത്തുന്നു |
**** *** *** *** *** **** *** *** *** *** **** *** *** *** *** **** *** ***
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment