ഉദുമ: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കോളിയടുക്കത്തും പാലക്കുന്ന് മുതിയക്കാലിലും സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ഉദുമ ഏരിയാകമ്മിറ്റിയുടെ സഹകരണത്തോടെ കോളിയടുക്കത്ത് നടന്ന സാംസ്‌കാരിക സദസ് നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. എ നാരായണന്‍ നായര്‍ അധ്യക്ഷനായി. സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാക്കളായ സംഗീതജ്ഞന്‍ ഉസ്താദ് ഹസന്‍ഭായി, പനയാലിലെ തിടമ്പ് നര്‍ത്തകന്‍ ലക്ഷ്മികാന്ത അഗ്ഗിത്തായ എന്നിവരെ ആദരിച്ചു.
സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം പി രാഘവന്‍ ഉപഹാരം നല്‍കി. വിനോദ്കുമാര്‍ പെരുമ്പള അവാര്‍ഡ് ജേതാക്കളെ പരിചയപെടുത്തി.
പുസ്തകോത്സവവും ഇ കെ നായനാര്‍ ഫോട്ടോ പ്രദര്‍ശനവും ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ടി നാരായണന്‍, എം കുമാരന്‍, എന്‍ വി ബാലന്‍ എന്നിവര്‍ സംസാരിച്ചു. ജി അംബുജാക്ഷന്‍സ്വാഗതവും എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉസ്താദ് ഹസന്‍ഭായിയും സംഘത്തിന്റെ ഷഹനായ് കച്ചേരി അരങ്ങേറി.
മുതിയക്കാല്‍ ചെഗുവേര യുവജന സ്വാശ്രയസംഘം, പുരോഗമന കലാസാഹിത്യ സംഘം പാലക്കുന്ന് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ മുതിയക്കാലില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം മനോജ് പട്ടാന്നൂര്‍ ഉദ്ഘാടനം ചെയ്തു. പി വി കെ പനയാല്‍ അധ്യക്ഷനായി.
നാടക പ്രവര്‍ത്തകന്‍ അരവി പൊടിപ്പളം, കുഞ്ഞമ്പു കുതിരക്കോട് (പിഎച്ച്ഡി), സംസ്ഥാന കബഡി താരങ്ങളായ നിഷാന്ത് കുതിരക്കോട്, സാഗര്‍ അച്ചേരി, അനൂപ് ആറാട്ടുകടവ്, സംസ്ഥാന ജൂനിയര്‍ കബഡി ടീം ക്യാപ്റ്റന്‍ വിനീഷ് പള്ളം, സംസ്ഥാന കേരളോത്സവം വനിത കമ്പവലിയില്‍ രണ്ടാംസ്ഥാനം നേടിയ വെടിത്തറക്കാല്‍ യുവദര്‍ശന ക്ലബ് ടീം എന്നിവരെ ആദരിച്ചു. കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ അച്ഛന്‍ കെ വി വാസു ഉപഹാരം നല്‍കി. സംഘാടകസമിതി ചെയര്‍മാന്‍ മധുമുതിയക്കാല്‍ സംസാരിച്ചു. കണ്‍വീനര്‍ എ കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് ദ്വയ നടക്കാവിന്റെ 'കനല്‍', കുഞ്ഞിമംഗലം സാംസ്‌കാരിക വേദിയുടെ 'കുമാരേട്ടന്റെ ചായക്കട' എന്നീ നാടകങ്ങളും വിവിധ കലാ- സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment