ലീഗ് സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ പ്രചരണ ഗാനത്തിലാണ് രാഷ്ട്രീയ സഘര്‍ഷത്തിന് വഴിവെക്കുന്ന തരത്തില്‍ അത്യന്തം പ്രകോപനപരമായ പരാമര്‍ശങ്ങളുള്ളത്. തുടര്‍ച്ചയായി അനൗണ്‍സ്‌മെന്റ് ചെയ്തുകൊണ്ടിരിക്കുന്ന ഈ ഗാനം കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലായി വാട്ട്‌സ്ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
കാറഡുക്ക പഞ്ചായത്തിലും പ്രത്യേകിച്ച് ആദൂര്‍ മേഖലയിലും സിപിഐഎമ്മിന് ഉണ്ടായിട്ടുള്ള മുന്നേറ്റത്തില്‍ വിറളിപൂണ്ടാണ് അതിന് നേതൃത്വം നല്‍കുന്ന ലോക്കല്‍ സെക്രട്ടറിയെ അധിക്ഷേപിച്ചുകൊണ്ട് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. സമ്മേളനം നടത്തുന്നതിന്റെ മറവില്‍ നാട്ടില്‍ കാലപമുണ്ടാക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ലീഗ് നേതൃത്വം നടത്തുന്നത്.
ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ന്നു വരണം. ലീഗ് നേതൃത്വത്തിന്റെ സംസ്‌കാരശൂന്യമായ ഇത്തരം ചെയ്തികളെ ജനങ്ങള്‍ തള്ളിക്കളയും. ലീഗ് നടത്തുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
വര്‍ഗ്ഗീയ ചേരിതിരുവുകള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ലീഗ് നേതൃത്വത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment