Latest News

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍

ബേക്കല്‍: മുക്കുപണ്ടം പണയം വെച്ച് രണ്ടു ബാങ്കുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി യ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖയില്‍ 1,34,000 രൂപയുടെയും പെരിയ ശാഖയില്‍ 1,25,000 രൂപയുടെയും മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ നടത്തിയ ബല്ലാ ബീച്ചിലെ മനോജ് കുമാറിന്റെ ഭാര്യ രതിയെയാണ് (35) ബേക്കല്‍ പോ ലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു ബാങ്കുകളിലും കഴിഞ്ഞ ജൂലായ് മാസത്തിലാണ് മുക്കുപണ്ടം പണയപ്പെടുത്തിയത്. കാലാവധി കഴി ഞ്ഞ് നോട്ടീസ് അയച്ചിട്ടും രതി കൈപ്പറ്റിയില്ല. തുടര്‍ന്ന് സ്വര്‍ണ്ണം ലേലത്തിന് വെച്ചു. ലേല നടപടികളുടെ മുന്നോടിയായി പണ്ടങ്ങള്‍ പരിശോധിക്കുമ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. 

മുമ്പ് ബല്ലാ ബീച്ചില്‍ താമസിച്ചിരുന്ന രതി ഏതാനും മാസം മുമ്പ് താമസം ബേക്കല്‍ മഠത്തിലേക്ക് മാറ്റിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.