പള്ളിക്കര : ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയെ അതീവ ഗുരുതര നിലയില്‍ മംഗലാപുരം എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂച്ചക്കാട് കിഴക്കെക്കര അടുക്കത്തെ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ശ്രീന (23) യാണ് ആത്മഹത്യാശ്രമം നടത്തിയത്.
യുവതിയെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ യുവതിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്രീനക്ക് അഞ്ച് വയസ്സുള്ള മറ്റൊരു മകനുമുണ്ട്.
പൂച്ചക്കാട് കിഴക്കെക്കര അടുക്കത്തെ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ശ്രീന (23) യാണ് ആത്മഹത്യാശ്രമം നടത്തിയത്.
കുടുംബശ്രീ യൂണിറ്റിലെ ചില തര്‍ക്കങ്ങളാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഞായറാഴ്ച കുടുംബശ്രീ യൂണിറ്റ് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തതായും ഇത് പിറ്റേന്ന് പരിഹരിക്കാമെന്ന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.
തിങ്കളാഴ്ച രാവിലെ 9 മണിയോടെ ഭര്‍തൃ ഗൃഹത്തില്‍ ആറുമാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ മുലയൂട്ടിയ ശേഷം കുളിമുറിയില്‍ കയറി വാതില്‍ അടച്ച ശേഷം ശ്രീന ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രേ. ഒച്ചയും ബഹളവും കേട്ട് ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളും കുളിമുറിയിലെ വാതില്‍ പൊളിച്ച് നോക്കിയപ്പോഴേക്കും യുവതിയുടെ ദേഹം മുഴുവന്‍ പൊള്ളലേറ്റ് വെന്തനിലയിലായിരുന്നു.
യുവതിയെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ യുവതിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്രീനക്ക് അഞ്ച് വയസ്സുള്ള മറ്റൊരു മകനുമുണ്ട്.
ഉദുമ പള്ളം സ്വദേശിനിയായ യുവതിയെ ഭര്‍ത്താവ് മണി നാല് മാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment