തിങ്കളാഴ്ച വൈകീട്ടാണ് റഹ്‌യാന എന്ന മുപ്പതുകാരിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. റഹ്‌യാന, കെയ്ര്‍ ഓഫ് മുഹമ്മദ് കുഞ്ഞി, പള്ളിക്കര, ബേക്കല്‍ എന്ന മേല്‍വിലാസമാണ് ആശുപത്രിയില്‍ നല്‍കിയത്. അത്യാസന്ന നിലയില്‍ലെത്തിയ യുവതിയെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടേക്ക് മാറ്റിയ വിവരം ആശുപത്രി അധികൃതര്‍ ബേക്കല്‍ പോലീസിനെ അറിയിച്ചിരുന്നു.
എന്നാല്‍ റഹ്‌യാനയുടെ മേല്‍വിലാസത്തില്‍ പള്ളിക്കരയിലും പരിസരത്തും പോലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചില്ല. യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെക്കുറിച്ച് ബുധനാഴ്ച രാവിലെ പോലീസിന് സൂചന കിട്ടുകയും ഓട്ടോഡ്രൈവറെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതോടെ പോലീസിന്റെ തലവേദന തീരുകയും ചെയ്തു.
യുവതി പള്ളിക്കര -പെരിയ റോഡില്‍ വാട്ടര്‍ ടാങ്കില്‍ നിന്നും തിരിയുന്ന റോഡില്‍ പള്ളിപ്പുഴയില്‍ വെല്‍ഫയര്‍ സ്‌കൂളിനടുത്ത ഒരു വ്യാപാരിയുടെ ഭാര്യയാണെന്ന് തിരിച്ചറിഞ്ഞു.
തിങ്കളാഴ്ച സന്ധ്യയോടെയാണ് യുവതിയെ അത്യാസന്ന നിലയില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. മെഡിക്കല്‍ കോളേജില്‍ കഴിയുന്ന യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ആത്മഹത്യാ ശ്രമത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ് ബേക്കല്‍ പോലീസ്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment