കരിപ്പൂര്‍: ടേബിള്‍ഫാനുകള്‍ക്കുള്ളിലും എമര്‍ജന്‍സി വിളക്കിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്‍പതു കിലോഗ്രാം (1,125 പവന്‍) സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 2.45 കോടി രൂപ വിലവരുന്ന ഒന്‍പതു സ്വര്‍ണക്കട്ടികള്‍, 21 കഷണങ്ങളാക്കിയാണു രണ്ടു റീചാര്‍ജബിള്‍ ഫാനുകളിലും ഒരു എമര്‍ജന്‍സി വിളക്കിലും ഒളിപ്പിച്ചത്.
വെളളിയാഴ്ച പുലര്‍ച്ചെ 5.45ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍നിന്നു കോഴിക്കോട്ടെത്തിയ കാസര്‍കോട് സ്വദേശി എ. സാദത്ത് (30) ആണു പിടിയിലായത്. എക്‌സ്‌റേ പരിശോധനയില്‍ സംശയം തോന്നിയിരുന്നു. തീരുവ അടയ്ക്കാതെ സാദത്ത് പുറത്തുകടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്, കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തിരിച്ചുവിളിച്ച് വിശദപരിശോധന നടത്തിയാണു സ്വര്‍ണം കണ്ടെടുത്തത്. സാദത്തിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
അസിസ്റ്റന്റ് കമ്മിഷണര്‍ സി.എന്‍. രവീന്ദ്രന്‍, സൂപ്രണ്ടുമാരായ ജി. ബാലഗോപാല്‍, പി. ഗിരിഷ് ബാബു, പി. ഉണ്ണിക്കൃഷ്ണന്‍, ഓഫിസര്‍മാരായ കെ.ആര്‍. സജീവ്, അഭിജിത് ഗുപ്ത, ഹവില്‍ദാര്‍മാരായ കെ. മുരളീധരന്‍, എ.ആര്‍. പ്രദീപ്, വി. രാധാമണി എന്നിവരുടെ നേതൃത്വത്തിലാണു സ്വര്‍ണം കണ്ടെടുത്തത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment