ചെമ്മനാട്: ഒപ്പമുള്ളവര്‍ നോക്കിനില്‍ക്കെ കടലില്‍ കുളിക്കുകയായിരുന്ന കുട്ടികളില്‍ ഒരാള്‍ തിരയില്‍പ്പെട്ട് മുങ്ങിത്താണപ്പോള്‍ രക്ഷകനായത് കടപ്പുറത്ത് കളിക്കുകയായിരുന്ന മുനവറെന്ന ഫുട്‌ബോള്‍ താരം. മുനവിര്‍ ബില്‍ മുസ്താഖ് (23) സാഹസികമായി അമ്പതുമീറ്ററോളം കടലില്‍ നീന്തി എട്ടാംക്ലാസുകാരനെ രക്ഷിച്ചു.
ചെമ്പിരിക്ക കടപ്പുറത്തെ കുട്ടികള്‍ വീട്ടുകാര്‍ അറിയാതെ കടലില്‍ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ആസമയം കടപ്പുറത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്നു പരവനുക്കം സ്വദേശിയായ മുനവിര്‍. കുട്ടികളുടെ സഹായത്തിനുള്ള നിലവിളി കേട്ടവര്‍ നിസ്സഹായരായി നോക്കിനില്‍ക്കെ കുട്ടിയെ മുനവിര്‍ രക്ഷിക്കുകയായിരുന്നു.
പരവനടുക്കം യുനൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കളിക്കാരനായ മുനവിറിനെ ക്ലബ്ബ് പ്രത്യേക ചടങ്ങില്‍ ആദരിച്ചു. ക്ലബ്ബിന്റെ മുഖ്യ രക്ഷാധികാരി സി.എല്‍.ഹമീദ് ചടങ്ങ് ഉദ്ഘാടനംചെയ്തു. ബഹുമാനസൂചകമായി മുനവിറിന് പതിനായിരം രൂപയുടെ കാഷവാര്‍ഡ് ചീഫ് പാട്രന്‍ ഖാദര്‍ കുന്നില്‍ സമ്മാനിച്ചു. സി.എം.എസ്.ഖലീല്‍ അധ്യക്ഷതവഹിച്ചു.
മുസ്തഫ മച്ചിനടുക്കം, ബദറുല്‍ മുനീര്‍, അബ്ദുള്‍നാസര്‍, ഖലീല്‍, ഖാദര്‍ കുന്നില്‍, ഖലീലുര്‍ റഹ്മാന്‍ നദ്വി, അബ്ദുള്‍ഹക്കീം, മുഹമ്മദ് മുബീന്‍ എന്നിവര്‍ സംസാരിച്ചു. മുനവിറിന്റെ ധീരത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment