കൊച്ചി: നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാലുകിലോ സ്വര്‍ണവും കരിപ്പൂരില്‍ മൂന്നുകിലോ സ്വര്‍ണവും വ്യാഴാഴ്ച രാവിലെ അധികൃതര്‍ പിടികൂടി.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായം നല്‍കിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം എസ് ഐയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.
ഷാര്‍ജയില്‍നിന്ന് രാവിലെ എത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്ള എന്ന യാത്രക്കാരനാണ് നാല് കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ചോദ്യം ചെയ്യലിനിടെ എമിഗ്രേഷന്‍ എസ് ഐ സഹായം നല്‍കിയ വിവരം അബ്ദുള്ള വെളിപ്പെടുത്തി. തുടര്‍ന്നാണ് എസ് ഐ യെ കസ്റ്റഡിയിലെടുത്തത്. എസ് ഐയെ ചോദ്യം ചെയ്തുവരികയാണ്. എസ് ഐയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അബ്ദുള്ള എന്ന യാത്രക്കാരന്‍ മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ലിഫ്റ്റിന് മുകളില്‍നിന്നാണ് മൂന്നുകിലോ സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്തിയ ആളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഷാര്‍ജയില്‍നിന്ന് എത്തിയ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment