ഉദുമ: ബാര മുക്കുന്നോത്ത് കാവ് അഷ്ടബന്ധ ബ്രഹ്മകലശ ആറാട്ടുത്സവത്തിന്റെ മൂന്നാംനാളായ ചൊവ്വാഴ്ച നടന്ന ആധ്യാത്മികസമ്മേളനം ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം ചെയര്‍മാന്‍ എല്‍.ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 'ക്ഷേത്രാചാരങ്ങളും അനുഷ്ടാനങ്ങളും' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണവും നടന്നു.
കെ.കുഞ്ഞിരാമന്‍ നായര്‍ കാപ്പുങ്കയം അധ്യക്ഷതവഹിച്ചു. വി.വി.കുഞ്ഞിക്കണ്ണന്‍, സി.കുഞ്ഞിരാമന്‍ വടക്കേവളപ്പ് എന്നിവര്‍ സംസാരിച്ചു.
ബാര മഹാവിഷ്ണുക്ഷേത്ര ഭജനസമിതിയുടെ ഭജനയും ഉണ്ടായിരുന്നു. രാത്രിയില്‍ കലാപരിപാടികളും അരങ്ങേറി.
ബുധനാഴ്ച മൂന്നുമണിക്ക് നടത്താനിരുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി രമേശ് ചെന്നിത്തലയുടെ സൗകര്യാര്‍ഥം മറ്റൊരുദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.
ബുധനാഴ്ച മൂന്നുമണിക്ക് നടത്താനിരുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി രമേശ് ചെന്നിത്തലയുടെ സൗകര്യാര്‍ഥം മറ്റൊരുദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment