കാഞ്ഞങ്ങാട്: വടക്കേ മലബാറിന്റെ കലയുടെ കേളീരംഗമായ കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം 2015 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് നടക്കും. നൂറ്റമ്പതോളം കോളേജുകളില്‍ നിന്നായി നാലായിരം പ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കും.
25,26 തീയ്യതികളില്‍ സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. ഒമ്പത് വേദികളിലായി നടക്കുന്ന സ്റ്റേജിതര മത്സരങ്ങള്‍ സാഹിത്യോത്സവം, ചിത്രോത്സവം എന്നി ഇനങ്ങളിലായിട്ടാണ് നടക്കുക.
25 രാവിലെ 10ന് കവി മധുസൂദനന്‍ നായര്‍ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 27 മുതല്‍ മാര്‍ച്ച് 1 വരെ സ്റ്റേജിന മത്സരങ്ങള്‍ നടക്കും.
നൃത്തോത്സവം, സംഗീതോത്സവം, ദൃശ്യ-നാടകോത്സവം എന്നീ ഇനങ്ങളിലായിട്ടാണ് സ്റ്റേജിന മത്സരങ്ങള്‍ നടക്കുക.ഏഴ് വേദികള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. മുദ്ര, ഭാവം, രാഗം, നാദം, താളം, കേളി, ഹാശ്മി സ്ട്രീറ്റ് എന്നിങ്ങനെയാണ് വേദികള്‍ക്ക് പേര് നല്‍കിയിട്ടുള്ളത്.
27ന് വൈകീട്ട് 5ന് കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സ്വാഗതനൃത്തം അരങ്ങേറും.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 120 ഇനങ്ങളിലായി കണ്ണൂര്‍, കാസര്‍കോട് വയനാട് ജില്ലകളിലെ 4000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ചെയര്‍മാനും നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: എ.മുരളീധരന്‍ വര്‍ക്കിങ് ചെയര്‍മാനും സര്‍വ്വകലാശാല യൂണിയന്‍ജനറല്‍ സെക്രട്ടറി എ.പി അന്‍വീര്‍ ജനറല്‍ കണ്‍വീനറുമായിട്ടുള്ള സംഘാടക സമിതി ഒരു മാസക്കാലമായി കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരികയാണ്.
കലോത്സവത്തിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യയും മീഡിയാ സെന്ററിന്റെ ഉദ്ഘാടനം കാസര്‍കോട് സബ്ബ് കളക്ടര്‍ ജീവന്‍ ബാബു ഐ.എ.എസും നിര്‍വ്വഹിച്ചു. ലോഗോ പ്രകാശനം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. കലോത്സവ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: പി.പി. ശ്യാമളാദേവി നിര്‍വ്വഹിച്ചു. കലോത്സവത്തിനെത്തുന്ന മത്സരാര്‍ഥികള്‍ക്കാവശ്യമായ താമസസൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദങ്ങളിലായി ഫഌഷ് മോബും ഗായകസംഘമടക്കമുള്ള വിളംബര ജാഥയും പ്രയാണം തുടങ്ങി.കാസര്‍കോട് ഗവ: കോളേജില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജാഥ ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ വിജയത്തിനായി വന്‍ ഒരുക്കങ്ങളാണ് കോളേജില്‍ നടക്കുന്നത്..
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു കലോത്സവത്തിന് നെഹ്‌റു വേദിയാകു
മ്പോള്‍ കലയുടെ ഉത്സവത്തിന്റെ പ്രൗഢി ജനകീയമാക്കാനുള്ള ഒരുക്കങ്ങളാണ്
നടക്കുന്നത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ കലോത്സവ വിജയത്തിനായി പൂര്‍ണ സഹകരണമാണ് നല്‍കുന്നത്. സന്നദ്ധസംഘടനകളും ക്ലബ്ബുകളുമെല്ലാം കലോത്സവത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്നു.
ജനറല്‍ കണ്‍വീനര്‍ എ.പി.അന്‍വീര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഖദീജത്ത് സുഹൈല, നെഹ്രു കോളേജ് പ്രിന്‍സിപാള്‍ ഡോ: എ മുരളീധരന്‍, രജീഷ് വെള്ളാട്ട്, പ്രൊഫ:വി.കരുണാകരന്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment