നാദാപുരം: [www.malabarflash.com] തീവെപ്പും കൊള്ളയും നടന്ന തൂണേരി വെള്ളൂരില്‍ അക്രമികള്‍ മലിനമാക്കിയ കിണര്‍ ശുചീകരിക്കുന്നതിനിടെ ലഭിച്ചത് ലക്ഷങ്ങളുടെ വസ്തുക്കള്‍. പുതുപുത്തന്‍ ആക്ടീവ സ്കൂട്ടര്‍, വാഷിങ് മെഷീന്‍, ഗ്രൈന്‍റര്‍, ഗ്യാസ് സിലിണ്ടര്‍, രണ്ട് സൈക്കിളുകള്‍, അമ്മി ഇങ്ങനെ പോകുന്നു കിണറില്‍നിന്ന് തൊഴിലാളികള്‍ പുറത്തെടുത്ത സാധനങ്ങള്‍!
കോടഞ്ചേരി പോസ്റ്റോഫിസിന് സമീപത്തെ മുളിയില്‍ താഴെകുനി ഇസ്മായിലിന്‍െറ വീട്ടുമുറ്റത്തെ കിണറിലാണ് വീട്ടില്‍നിന്നെടുത്ത സാധനങ്ങളത്രയും തള്ളിയത്. ഈ വീട് ചുട്ടു ചാമ്പലാക്കിയ ശേഷമാണ് കലിപൂണ്ട അക്രമിസംഘം സാധനങ്ങള്‍ മുഴുവന്‍ കിണറ്റിലിട്ടത്.
സ്കൂട്ടര്‍ ഇന്‍ഷുര്‍ ചെയ്തിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇസ്മായില്‍ പരാതി നല്‍കിയിരുന്നു. സംശയം തീര്‍ക്കാന്‍ തിങ്കളാഴ്ച ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി ശുചീകരണത്തിന് സാക്ഷിയായി. കിണറില്‍നിന്ന് ഇത്രയും വിലയേറിയ സാധനങ്ങള്‍ കണ്ടെടുത്തത് പ്രദേശത്ത് നടന്ന അക്രമത്തിന്‍െറ വ്യാപ്തിയും ആസൂത്രണവും വെളിപ്പെടുത്തുന്നതാണ്. [www.malabarflash.com]
ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ നടത്തുന്ന കിണര്‍ ശുചീകരണം ഞായറാഴ്ചയാണ് തുടങ്ങിയത്. തിങ്കളാഴ്ച ആറ് കിണറുകള്‍ ശുചീകരിച്ചു. വരാങ്കി താഴെകുനി മൊയ്തു, എ.പി. ഇസ്മായില്‍, കടയന്‍ കോട്ടുങ്ങല്‍ ഹമീദ്, കെ.സി. അസ്ലം, വരാങ്കി താഴെകുനി റഷീദ് എന്നിവരുടെ വീടുകളിലെ കിണറുകളും തിങ്കളാഴ്ച ശുചീകരണം നടത്തി. ഞായറാഴ്ച ഏഴ് കിണറുകള്‍ ശുചീകരിച്ചിരുന്നു.[www.malabarflash.com]
മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റിയ ശേഷമാണ് അക്രമികള്‍ തള്ളിയ സാധനങ്ങള്‍ പുറത്തെടുക്കുന്നത്. രാസപരിശോധനക്കായി വെള്ളത്തിന്‍െറ സാമ്പിളും ശേഖരിക്കുന്നുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment