കോഴിക്കോട്: സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ വിയോഗത്തോടെ നഷ്ടമായത് ഏറ്റവും മികച്ച പണ്ഡിത നേതൃത്വത്തെയാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.
കേരളീയ മുസ്ലിംകളുടെ വൈജ്ഞാനിക ചരിത്രത്തിന് ദിശാബോധം നല്‍കി മുന്നില്‍ നിന്ന് നയിച്ച ധിഷണാശാലിയായിരുന്നു അദ്ദേഹം. നിര്‍ണായകമായ ഘട്ടങ്ങളില്‍ പക്വതയോടെ മുസ്്‌ലിം സമുദായത്തെ നയിച്ച പണ്ഡിതപ്രതിഭയായിരുന്നു എം.എം അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. അദ്ദേഹത്തിന്റെ എഴുത്തും ചിന്തകളും മുസ്ലിം സമുദായത്തിന്റെ ഗതി നിര്‍ണയിച്ചതില്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്, കാന്തപുരം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
Keywords: MA USTHAD, KASARAGOD, SA-ADIAY, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment