Latest News

കാനറാ കൂള്‍ബാറുടമയെ കുത്തിയ ദേളി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാനറാ കൂള്‍ബാര്‍ ഉടമ രമേശ് മല്യ (64)യെ പഴയ ബസ്സ്റ്റാന്റിലെ കടയില്‍ കയറി മുളക് പൊടി വിതറി കുത്തിപ്പരിക്കേല്‍പ്പിച്ച ദേളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേളി കുന്നുപാറയിലെ മുഷ്താഖ് മന്‍സിലില്‍ അബ്ദുല്‍ റസാഖ് (56) യാണ് ടൗണ്‍ സി.ഐ. പി.കെ. സുധാകരന്‍ ചൊവ്വാഴ്ച രാവിലെ അറസ്റ്റു ചെയ്തത്.

സൈനുല്‍ ആബിദ് വധക്കേസിലെ പ്രതികള്‍ക്കു കുടിക്കാന്‍ വെള്ളം കൊടുത്തുവെന്ന പ്രചരണത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമകാരണമെന്നു പ്രതി മൊഴി നല്‍കി.

നേരത്തെ സാമ്പത്തികമായി നല്ല നിലയിലായിരുന്നു. മദ്യപിക്കാറുണ്ടെന്നും ഭാര്യയുമായി വഴക്കിട്ട് കാസര്‍കോട് നഗരത്തിലെത്തിയ താന്‍ കാനറാ കൂള്‍ബാറില്‍ കയറി ഉടമയെ കുത്തുകയായിരുന്നുവെന്നും അബ്ദുല്‍ റസാഖ് പൊലീസിന് മൊഴി നല്‍കി. 

കത്തിയും മുളകുപൊടിയും വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്നും റസാഖ് പൊലീസില്‍ പറഞ്ഞു. കുത്തിയ ശേഷം കത്തിയുമായി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെത്തി അവിടെ നിന്നും ചന്ദ്രഗിരിപ്പാലം വഴിയുള്ള ബസിലാണ് വീട്ടിലേക്ക് പോയത്.
പൊലീസ് നഗരത്തില്‍ സ്ഥാപിച്ച ക്യാമറയാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്. ഏഴരമണിക്കാണ് രമേശ് മല്യക്ക് കുത്തേറ്റത്. ഏഴ് മണി മുതലുള്ള കാസര്‍കോട് നഗരത്തിലെ ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നും കാക്കി ഷര്‍ട്ട് ധരിച്ച് ഒരാള്‍ 7.20ന് നടന്നുവരുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. 

സംശയകരമായ സാഹചര്യത്തില്‍ 7.25ന് അതേ കാക്കിധാരി പഴയ ബസ്സ്റ്റാന്റിലെ ഹെഡ്‌പോസ്‌റ്റോഫീസ് പരിസരത്തെത്തിയതും പൊലീസ് ക്യാമറയില്‍ നോക്കി മനസ്സിലാക്കി. 7.35ന് വേഗത്തില്‍ നടന്നുപോകുന്ന ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ഇതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.