തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നിര്യാണത്തിലൂടെ നിസ്വാര്‍ഥനായ ഒരു പണ്ഡിതനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചിച്ചു.
വിജ്ഞാന കുതുകിയും, വിദ്യാഭ്യാസ വിചക്ഷണനുമായ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ദീര്‍ഘ വീക്ഷണമുള്ള നേതാവ് കൂടിയായിരുന്നു. കേരളത്തില്‍ നിലനില്‍ക്കുന്ന മദ്‌റസാ പ്രസ്ഥാനം അദ്ദേഹത്തിന്റെ പ്രതിഭക്ക് അടിവരയിടുന്നതാണ്. പാണ്ഡിത്യവും നേതൃപാടവവും ഒരേസമയമുണ്ടായിരുന്നിട്ടും പിന്നില്‍ നിന്ന് നയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. ഇതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതെന്നും ആഭ്യന്തര മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Keywords: MA USTHAD, KASARAGOD, SA-ADIAY, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment