മനാമ: റൂമില്‍ സൂക്ഷിച്ച പാസ്പോര്‍ട്ട് ഒപ്പം താമസിക്കുന്നയാള്‍ മോഷ്ടിച്ച് പണയം വച്ചതിന്‍െറ ഞെട്ടല്‍ മാറിയിട്ടില്ല ഗിരീഷിന്. ഗുദൈബിയയിലെ കോള്‍ഡ് സ്റ്റോറേജില്‍ സെയില്‍സ്മാനാണ് കണ്ണൂര്‍ കടമ്പേരി സ്വദേശിയായ ഈ ചെറുപ്പക്കാരന്‍. ബഹ്റൈനില്‍ നേരത്തെ നാലുവര്‍ഷം ജോലി ചെയ്ത ഗിരീഷ് ഇത് രണ്ടാം തവണയാണ് ഇവിടെയത്തെുന്നത്.
അഞ്ചുപേരാണ് ഇവരുടെ റൂമിലുള്ളത്.എല്ലാവരും പരിചയക്കാര്‍. അതുകൊണ്ടുതന്നെ പരസ്പര വിശ്വാസമാണ് ഈ സഹതാമസത്തിന്‍െറ അടിസ്ഥാനം. എന്നാല്‍ ഈ വിശ്വാസം കണ്ണൂരില്‍ നിന്നു തന്നെയുള്ള അബ്ദുല്‍ ഫതഹ് എന്നയാള്‍ തകര്‍ക്കുകയായിരുന്നു.
പണയപ്പെടുത്തിയ തന്‍െറ പാസ്പോര്‍ട്ട് തിരിച്ചെടുക്കാനായി നിന്‍െറ പാസ്പോര്‍ട്ട് എടുത്തിട്ടുണ്ടെന്ന് ഒരു ദിവസം ജോലി കഴിഞ്ഞത്തെിയ ഗിരീഷിനെ വിളിച്ച് അനുനയത്തില്‍ ഫതഹ് പറഞ്ഞു. ഒപ്പം ഒരാഴ്ചക്കുള്ളില്‍ ഇത് തിരികെ വാങ്ങിത്തരാമെന്നും കൂട്ടിച്ചേര്‍ത്തു. ഇത് കേട്ടയുടന്‍ ഗിരീഷ് ഞെട്ടിയെങ്കിലും ഒരാഴ്ചകൊണ്ട് തിരിച്ചു കിട്ടുമല്ലോ എന്ന് ആശ്വസിച്ചു. തന്‍െറ സമ്മതമില്ലാതെ പാസ്പോര്‍ട്ട് എടുത്തതിന് വഴക്കുപറഞ്ഞപ്പോള്‍ മറ്റ് നിവൃത്തിയില്ലാതെ ചെയ്തതാണെന്നാണ് ഫതഹ് പറഞ്ഞത്.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഫതഹ് നാട്ടിലേക്ക് പോയി. ഫെബ്രുവരി 10ന് തിരിച്ചു വരുമെന്ന് പറഞ്ഞാണ് പോയത്.
ഫെബ്രുവരി 15കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ലാതിരുന്നപ്പോഴാണ് ഗിരീഷ് ഹതഹിനെ ബന്ധപ്പെട്ടത്. അപ്പോഴാണ് താന്‍ പാസ്പോര്‍ട്ട് പണയം വച്ച് 1200 ദിനാര്‍ കടം വാങ്ങിയിട്ടുണ്ടെന്ന കാര്യം ഇയാള്‍ പറഞ്ഞത്.
ഹതഹ് തന്‍െറ വിസ റദ്ദാക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവിടെ ചില്ലറ പ്രശ്നങ്ങളുള്ളതിനാല്‍ ഇനി തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നില്ലത്രെ. പാസ്പോര്‍ട്ട് പണയത്തിന് നല്‍കിയ ഇടനിലക്കാരിയെ അവര്‍ ജോലി ചെയ്യുന്ന ഹോട്ടലിലത്തെി ഗിരീഷ് ഒന്നിലധികം തവണ കാണുകയും താന്‍ വഞ്ചിക്കപ്പെട്ടതാണെന്നും കാലുപിടിച്ച് പറഞ്ഞിട്ടും അവര്‍ വഴങ്ങിയിട്ടില്ല. പണം തിരിച്ചുകിട്ടാതെ പാസ്പോര്‍ട്ട് തരില്ലെന്ന നിലപാടിലാണവര്‍.
ഗിരീഷ് വിവരം നാട്ടിലുള്ള സഹോദരനെ വിളിച്ച് വിവരം പറയുകയും ഇയാള്‍ കണ്ണുര്‍ ചെറുകുന്നിന് സമീപമുള്ള ഫതഹിന്‍െറ വീട്ടിലത്തെി വിഷയം ചോദിക്കുകയും ചെയ്തു. അപ്പോള്‍, പണം തിരികെ തരാന്‍ ഇല്ലെന്നും തന്നെ വേണമെങ്കില്‍ അറസ്റ്റ് ചെയ്യിച്ചോളൂ എന്നാണത്രെ ഫതഹ് പറഞ്ഞത്.
പാസ്പോര്‍ട്ട് സുഹൃത്ത് മോഷ്ടിച്ച് പണയപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസം ഗിരീഷ് സാമൂഹിക പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂലയെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ ഇത് തിരികെ ലഭിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
പാസ്പോര്‍ട്ട് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഉടന്‍ എംബസിയെ സമീപിച്ചേക്കും. ഈ വിഷയത്തില്‍ ഗിരീഷിന്‍െറ സ്പോണ്‍സറും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
തൊഴിലുടമ പാസ്പോര്‍ട്ട് പിടിച്ചുവക്കുന്നതു മൂലമുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് അതാത് വ്യക്തികള്‍ തന്നെ കൈവശം വക്കണമെന്ന് എംബസി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണ വാര്‍ത്താക്കുറിപ്പുകള്‍ ഇറക്കുകയും ചെയ്തു.
എന്നാല്‍ സുരക്ഷാസംബന്ധമായ പ്രശ്നങ്ങളാല്‍ ചില സാഹചര്യങ്ങളിലെങ്കിലും സ്പോണ്‍സറോ തൊഴില്‍ സ്ഥാപനങ്ങള്‍ തന്നെയോ പാസ്പോര്‍ട്ട് സൂക്ഷിക്കുന്നതാകും നല്ലതെന്ന് ഓപണ്‍ ഹൗസിലും മറ്റും അഭിപ്രായം ഉയര്‍ന്നിരുന്നു.
എന്നാല്‍ സുരക്ഷാസംബന്ധമായ പ്രശ്നങ്ങളാല്‍ ചില സാഹചര്യങ്ങളിലെങ്കിലും സ്പോണ്‍സറോ തൊഴില്‍ സ്ഥാപനങ്ങള്‍ തന്നെയോ പാസ്പോര്‍ട്ട് സൂക്ഷിക്കുന്നതാകും നല്ലതെന്ന് ഓപണ്‍ ഹൗസിലും മറ്റും അഭിപ്രായം ഉയര്‍ന്നിരുന്നു.
മതിയായ സുരക്ഷാസംവിധാനങ്ങളില്ലാത്ത സ്ഥലത്ത് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ സൂക്ഷിക്കുമ്പോഴുണ്ടാകുന്ന അപകടത്തിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.
Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment