തൃശൂര്‍: കാണാതായ മധ്യവയസ്കന്‍െറ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടത്തെി. രണ്ടാഴ്ച മുമ്പ് കാണാതായ കോലഴി അത്തേക്കാട് പള്ളിയില്‍ മാധവന്‍െറ മകന്‍ ജയന്‍െറ (58) മൃതദേഹമാണ് അത്തേക്കാട് കൊടുവേലി ക്ഷേത്രത്തിന് സമീപം കണ്ടത്തെിയത്.
കഴിഞ്ഞ 12ന് ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ മുരളി വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാര്യമായ അന്വേഷണം നടക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കി. പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ 11.30.ഓടെ കൊടുവേലി ക്ഷേത്രത്തിന് അടുത്ത് മരത്തില്‍ വസ്ത്രങ്ങളും സമീപം മൃതദേഹവും കണ്ടത്തെിയത്.
സുഹൃത്തും നിരവധി കേസുകളില്‍ പ്രതിയുമായ ഒരാളുമായി സംഭവ ദിവസം ജയനെ നാട്ടുകാര്‍ കണ്ടതായി പറയുന്നു. മൂന്നു ദിവസം മുമ്പ് സമീപ പ്രദേശത്തെ പുല്ലിന് തീപിടിച്ചിരുന്നു. എന്നാല്‍ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് കാര്യമായി തീ പടര്‍ന്നിട്ടില്ല. പെയിന്‍റിങ് തൊഴിലാളിയാണ് ജയന്‍.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment