Latest News

മുക്കുന്നോത്ത് കാവില്‍ പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോല്‍സവം തുടങ്ങി

ഉദുമ:  [www.malabarflash.com] ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോല്‍സവവും ആറാട്ടും തുടങ്ങി. ക്ഷേത്ര പരിസരത്തെ ഏഴു പ്രാദേശിക സമിതികളുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി. ക്ഷേത്രത്തെക്കുറിച്ച് എഴുതിയ ഭക്തിഗാന ഓഡിയോ സിഡി നിവേദ്യം സിനിമാതാരം ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു.
ഉല്‍സവ കമ്മിറ്റി ട്രഷറര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ പാലക്കാല്‍ അധ്യക്ഷത വഹിച്ചു. സിനിമ ഛായാഗ്രാഹകന്‍ ഉല്‍പ്പന്‍ വി. നായനാര്‍ സിഡി ഏറ്റുവാങ്ങി. കെ. കരുണാകരന്‍ നായര്‍, കെ.വി. പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസാദ് വിതരണവും അന്നദാനവും ആചാര്യ വരവേല്‍പ്പും നടത്തി. സമാരംഭ സമ്മേളനം ക്ഷേത്ര തന്ത്രി കെ.യു. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം. രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. [www.malabarflash.com]


എ.വി. ഹരിഹരസുതനന്‍, എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി തീര്‍ഥ, കുഞ്ഞമ്പു നായര്‍ മുല്ലച്ചേരി, മല്ലിശേരി മൂത്തേടത്ത് മാധവന്‍ നമ്പൂതിരിപ്പാട്, വി. കരുണാകരന്‍, കെ. കുഞ്ഞിരാമന്‍ നായര്‍, കെ.കെ. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. രാത്രി വിവിധ പൂജകളും രംഗപൂജയും നടന്നു. ഇന്നു രാവിലെ വിവിധ പൂജകളും ഒന്നിന് അന്നദാനവും നടക്കും. മൂന്നിനു മാതൃസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും.

ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ. കസ്തൂരി അധ്യക്ഷത വഹിക്കും. വൈകിട്ട് തായമ്പക, 6.35നു ദീപാരാധന, 6.45നു ഭജന, ഏഴിനു ത്രികാല പൂജ, എട്ടിന് അത്താഴപൂജ, 8.30നു ഭരതാഞ്ജലി നൃത്തപരിപാടി നടക്കും. ഉല്‍സവം മാര്‍ച്ചിനു നാലിനു സമാപിക്കും.







Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.