Latest News

ഡിസംബറില്‍ മട്ടന്നൂരില്‍ വിമാനമിറങ്ങും: മുഖ്യമന്ത്രി

കണ്ണൂര്‍ : കണ്ണൂരിന്റെ സ്വപ്‌നമായ കണ്ണൂര്‍ വിമാനത്താവളത്തില്‍ 2015 ഡിസംബറില്‍ ആദ്യവിമാനമിറങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ച് ആദ്യ നിവേദനമെത്തിയപ്പോള്‍ ഇതേക്കുറിച്ച് അന്വേഷിച്ചവര്‍ വിമാനത്താവളത്തിന് സാധ്യതയില്ലെന്നാണ് പറഞ്ഞത്.

എന്നാല്‍ ഇക്കാര്യം പഠനത്തിനായി വിട്ടപ്പോള്‍ സംസ്ഥാനത്തെ 3 വിമാനത്താവളത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും കണ്ണൂരിലേത് എന്നായിരുന്നു റിപ്പോര്‍ട്ട് വന്നത്. ടൂറിസം മേഖലയായ കണ്ണൂര്‍-മാഹി, കാസര്‍കോട്, ഏഴിമല നേവല്‍ അക്കാദമി, കണ്ണൂര്‍ കൈത്തറി ഗ്രാമം എല്ലാം വിമാനത്താവളം വരാനുള്ള സാധ്യതക്ക് അനുകൂലമായിരുന്നു. സമയബന്ധിതമായി റണ്‍വേ പ്രവര്‍ത്തനം പൂര്‍ത്തിയായി വരികയാണ്. 

നിലവില്‍ 3050 മീറ്ററാണ് റണ്‍വേ. ഇത് 3400 മീറ്റര്‍ വേണമെന്ന് ആവശ്യമുയരുന്നുണ്ട്. സ്ഥലം വിട്ടുകിട്ടുകയാണെങ്കില്‍ സര്‍ക്കാര്‍ അതിനും തയ്യാറാണ്. 150 ഏക്കര്‍ ഭൂമിയാണ് 350 മീറ്റര്‍ വീതി കൂടുമ്പോള്‍ കൂടുതലായി ആവശ്യമായി വരിക. നേരത്തെയുള്ള കണക്ക് പ്രകാരം റണ്‍വേ നിര്‍മ്മിച്ചാല്‍ നിലവില്‍ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയുണ്ടാവില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ പ്രശ്‌നമായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ ഈ വര്‍ഷത്തെ ചേമ്പര്‍ അവാര്‍ഡിന് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിനായി സ്ഥലം വിട്ടുകൊടുക്കാമെന്ന് എല്ലാ പാര്‍ട്ടിക്കാരും സമ്മതിക്കുന്നുണ്ടെങ്കിലും ഏറ്റെടുക്കാന്‍ പോകുമ്പോള്‍ ഉദ്യോഗസ്ഥരെ അനുവദിക്കാത്ത അവസ്ഥയാണ്. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ലോകം മുഴുവന്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ കേരളത്തില്‍ മാത്രം പറ്റില്ലെന്ന് പറഞ്ഞാല്‍ നാം ഒറ്റപ്പെട്ട് പോകും. 

ഐ ടി മേഖലയില്‍ മറ്റ് സംസ്ഥാനങ്ങള്‍ സമഗ്രവികസനം നടക്കുമ്പോള്‍ കേരളത്തിന്റെ സ്ഥിതി 15 ശതമാനം മാത്രമാണ്. കമ്പ്യൂട്ടര്‍ ആരംഭത്തില്‍ത്തന്നെ എതിര്‍ത്തവരാണ് ചിലര്‍. തന്റെ ഓഫീസര്‍ എത്തിയ കമ്പ്യൂട്ടര്‍ അന്ന് തല്ലിയുടക്കുകയായിരുന്നു. വികസനത്തിന്റെ താക്കോല്‍ വാതക പൈപ്പ് ലൈനാണ്. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് എതിര്‍പ്പ് നേരിടുകയാണ്. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ത്യാഗത്തിന് ബോണസ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അവാര്‍ഡ് ജേതാക്കളായ പി വി നാരായണന്‍ നായര്‍, ടി പി വാസുദേവന്‍, വി വി മുനീര്‍ എന്നിവര്‍ക്ക് ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ ഉപഹാര ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി കൈമാറി. ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് വിശിഷ്ഠാധിതിയായിരുന്നു. പ്രസിഡണ്ട് സുശീല്‍ ആറോണ്‍ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് സി വി ദീപക് സ്വാഗതം പറഞ്ഞു. സി ജയചന്ദ്രന്‍, എ കെ മുഹമ്മദ് റഫീഖ്, കെ വി ഹനീഷ്, മഹേഷ് ചന്ദ്രബാലിക, മാത്യു സാമുവല്‍, പി പി ലക്ഷ്മണന്‍, സി എച്ച് അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.