കാസര്‍കോട്: ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് പൊന്‍പുലരി അംഗങ്ങള്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. മുന്‍ജില്ലാ പോലീസ് മേധാവിയായിരുന്ന എസ്. സുരേന്ദ്രന്‍ തുടക്കം കുറിച്ച പൊന്‍പുലരി പദ്ധതിക്ക് പുതിയ ദിശാബോധം നല്‍കി, കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളില്‍ പൊന്‍പുലരിയുടെ നേതൃത്വം വഹിച്ചത് തോംസണ്‍ ജോസായിരുന്നു.
വിദ്യാര്‍ത്ഥികളെ സാമൂഹ്യ പ്രതിബന്ധരാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ പ്രസക്തിയുളള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുളള പദ്ധതികള്‍ നടപ്പിലാക്കിയ അദ്ദേഹം ക്ലസ്റ്റര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കിയിരുന്നു.
ഐടി അറ്റ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പൊന്‍പുലരിയുടെ സ്‌നേഹോപഹാരം കോര്‍ കമ്മിറ്റിയംഗം ടി. കബീര്‍ ജില്ലാ പോലീസ് മേധാവിക്ക് സമ്മാനിച്ചു. പുതുതായി ചുമതലയെടുത്ത ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് പൊന്‍പുലരി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. വി.വേണുഗോപാല്‍, രാജേഷ് കോര്‍ കമ്മിറ്റി അംഗങ്ങളായ വി. കുമാരന്‍, കെ. ആര്‍ ശിവാനന്ദ്, നിര്‍മ്മല്‍കുമാര്‍ , ഇ. വേണുഗോപാലന്‍, രജ്ഞിത്ത് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment