കുഞ്ചാക്കോബോബന്‍ ഇരട്ടവേഷത്തില്‍ എത്തുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ ഉടന്‍ തന്നെ തിയെറ്ററുകളിലെത്തും. സന്തോഷ് വിശ്വനാഥന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ആദ്യമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നത്.(www.malabarflash.com)
പ്രവീണ്‍ എസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായിക. അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ കഥാപാത്രം എഴുതിയ നോവലിന്റെ പേരാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ശ്രീനിവാസന്‍, മുരളി ഗോപി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സുമതി എന്നാണ് റിമയുടെ കഥാപാത്രത്തിന്റെ പേര്. ആദ്യമായിട്ടാണ് കുഞ്ചാക്കോ ബോബനും റിമയും ഒരുമിച്ച് അഭിനയിക്കുന്നത്.
No comments:
Post a Comment