കണ്ണൂര്‍: കാപ്പാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകനു കുത്തേറ്റു. ഞായറാഴ്ച രാത്രി 11.30 ഓടെയാണു സംഘര്‍ഷങ്ങള്‍ക്കു തുടക്കം. കാപ്പാട് പെരിങ്ങളായി കൂറുമ്പ ഭഗവതിക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കാഴ്ചവരവിനിടെയാണു ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
ചക്കരക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നതിനാല്‍ ഉത്സവസ്ഥലത്തു വന്‍ പോലീസ് സന്നാഹം ക്യാമ്പു ചെയ്യുന്നുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്നു പോലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിച്ചു. ഇതിനിടെ പുലര്‍ച്ചെ രണ്ടോടെ ബിജെപി പ്രവര്‍ത്തകരായ കിരണ്‍, വിമല്‍ എന്നിവര്‍ക്ക് ഉത്സവസ്ഥലത്തു വച്ചു മര്‍ദനമേറ്റു. ഇവര്‍ക്കു ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്കി മടങ്ങിവരുന്നതിനിടെ പുലര്‍ച്ചെ നാലോടെ ഉത്സവസ്ഥലത്തു വച്ചു ബിജെപി പ്രവര്‍ത്തകനായ തിലാന്നൂര്‍ കട്ടാമ്പള്ളി വീട്ടിലെ ജിതിനെ (31) ഒരു സംഘം ആക്രമിക്കുകയായിരുന്നു. കത്തിക്കുത്തില്‍ പരിക്കേറ്റ ജിതിന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

No comments:
Post a Comment