കാഞ്ഞങ്ങാട്: പാഠ്യപദ്ധതിപരിഷ്‌ക്കരണവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വികലമായ നയതീരുമാനങ്ങളും മൂലം അദ്ധ്യാപകനു മുകളില്‍ സ്യഷ്ടിക്കപ്പെടുന്ന അമിതസമ്മര്‍ദ്ദങ്ങളാണ് അദ്ധ്യാപക ആത്മഹത്യകള്‍ പെരുകാന്‍ കാരണമാകുന്നതെന്ന് എച്ച് എസ് ടി എ സംസ്ഥാനസമ്മേളനം പ്രമേയത്തില്‍ ആരോപിച്ചു.
ഇത്തരം പരിഷ്‌ക്കരണങ്ങളും നയതീരുമാനങ്ങളും ഒഴിവാക്കി അദ്ധ്യാപകനെ അവന്റെ തൊഴില്‍ നിര്‍ഭയമായും ആത്മാര്‍പ്പണത്തോടും ചെയ്യുവാനുള്ള അവസ്ഥ ഉണ്ടാക്കണമെന്ന് പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയവേതനം കാലോചിതമായി പരിഷ്‌ക്കരിക്കുകയും ഉയര്‍ത്തുകയും ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന സമ്മേളനം മുന്‍ ജനറല്‍ സെക്രട്ടറി കെ പ്രകാശ് ഷേണായ് ഉദ്ഘാടനം ചെയ്തു, സംസ്ഥാന പ്രസിഡന്റ് കെ രവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലയില്‍ നിന്നും വിരമിക്കുന്ന ഒന്‍പത് അദ്ധ്യാപര്‍ക്ക് യാത്രയയപ്പ് നല്‍കി. ജനറല്‍ സെക്രട്ടറി കെ പി സതീശന്‍ സ്വാഗതം പറഞ്ഞു.
എം.മോഹനന്‍, രാജു.കെ, കെ വി സത്യനാഥന്‍, എ ചന്ദ്രന്‍, ടി.വി സുരേശന്‍, അബ്ദുള്‍ മജീദ്, റോസമ്മ ജോസഫ്, പി പി ദേവകി, കനകവല്ലി, പുഷ്പലത, കെ എം വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. സി നാരായണന്‍ നന്ദി പറഞ്ഞു.
പുതിയ സംസ്ഥാന ഭാരവാഹികളായി കെ.രവി (പ്രസിഡന്റ്), കെ.പി.സതീശന്‍ (ജനറല്‍ സെക്രട്ടറി), സി.നാരായണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
No comments:
Post a Comment