ഉദുമ: (www.malabarflash.com)പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. രേവതി കാമത്തിന്റെ ഹിന്ദുസ്ഥാനി സംഗീത ലഹരിയില്‍ പാലക്കുന്നിലെ സംഗീത പ്രേമികള്‍ ഒന്നര മണിക്കൂര്‍ സ്വയം മറന്നിരുന്നു.
പാലക്കുന്ന് ഹോട്ടല്‍ ബേക്കല്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഫോറം ഫോര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ആര്‍ട്ട് ഫിക്ക ബേക്കല്‍ ഒരുക്കിയ സംഗീത സന്ധ്യയില്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ എക്കാലത്തെയും മനോഹരമായ ശീലുകളിലൊന്നായ ഭോമന ലഗാന.... ലാഖി തുമീസന കൃപാ നിധാ... എന്ന് രേവതി അതിമനോഹരമായി നീട്ടിപ്പാടിയപ്പോള്‍ സംഗീതാസ്വാദകര്‍ ആ നാദലഹരിയില്‍ സ്വയം മറന്നു ശാന്തരായിരുന്നു. പിന്നെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
രേവതിയുടെ നാദ ധാരയ്ക്കുമുകളില്‍ ഭര്‍ത്താവ് ഭരത് കാമത്തിന്റെ തബല വായന അല്‍ഭുതകരമായി ഒഴുകിയപ്പോഴും സദസ്സ് ശക്തമായി കയ്യടിച്ചു. മംഗലാപുരം സ്വദേശി നരേന്ദ്ര നായക്ക് ഹാര്‍മോണിയം കൊണ്ട് ഇന്ദ്രജാലം തീര്‍ത്തു.
No comments:
Post a Comment