Latest News

വിവാദമായ സുന്ദരിയമ്മ കൊലക്കേസ് സിനിമയാക്കുന്നു

വിവാദമായ സുന്ദരിയമ്മ കൊലക്കേസ് സിനിമയാകുന്നു. സംഭവത്തെ ആസ്പദമാക്കി ജീവന്‍ജോബ് തോമസ് എഴുതിയ ലേഖനത്തെ ആധാരമാകി മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. (www.malabarflash.com)

കോഴിക്കോട് മീഞ്ചന്തയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പാതിരാത്രി വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പോലീസ് കണ്ടെത്തിയ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. നിരപരാധിയായ ഒരാളെ പ്രതിയാക്കി, കൃത്രിമമായ തെളിവുകള്‍ ഉണ്ടാക്കിയ സംഭവമാണിതെന്ന കോടതി കണ്ടെത്തിയിരുന്നു

പോലീസിനെ നിശിതമായി വിമര്‍ശിച്ച കോടതി അന്യേഷണോദ്യോഗസ്ഥനില്‍ നിന്നും ഒരു ലക്ഷം രൂപ ഈടാക്കി പ്രതിയാക്കപ്പെട്ടയാള്‍ക്ക് നല്‍കാനും വിധിച്ചിരുന്നു.

നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഒരു സെന്‍സേഷനപ്പുറം ഇതിന്റെ സാമൂഹികവും വ്യക്തിപരവുമായ വശങ്ങള്‍ കാണാന്‍ ശ്രമിക്കാറില്ല. സിനിമ അത്തരം തലങ്ങളിലേക്കുള്ള ഒരു അന്യേഷണം കൂടിയായിരിക്കുമെന്ന് മധുപാല്‍ പറഞ്ഞു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.