കാസര്‍കോട്: (www.malabarflash.com) എസ്.കെ.എസ്.എസ്.എഫ് ഇസ്ലാമിക കലാമേള - സര്‍ഗലയം 15 ഏപ്രില്‍ അവസാനവാരത്തില്‍ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
പുതുതലമുറയെ തെറ്റായ സംഗീത സദസുകളില്‍ നിന്നും സന്മാര്‍ഗത്തിന്റെ നിലയങ്ങളിലേക്ക് വഴി നടത്തുകയാണ് സര്‍ഗലയത്തിലൂടെ എസ്‌കെഎസ്എസ്എഫ് ലക്ഷ്യമിടുന്നത്. 11 മേഖലാതല മത്സരങ്ങള്‍ ഏപ്രില്‍ 5നകം പൂര്‍ത്തിയാകും. ജില്ലാ തലമത്സരത്തില്‍ 1500ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.
സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സിദ്ദിഖ് അസ്ഹരി പാത്തൂര്‍, റഷീദ് ഫൈസി ആറങ്ങാടി, മുഹമ്മദ് മൗലവി കോട്ടപ്പുറം, ഖലീല്‍ ഹസനി ചൂരി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഷറഫുദ്ദീന്‍ കുണിയ, യൂസുഫ് ഹസനി പ്രസംഗിച്ചു.
No comments:
Post a Comment