Latest News

സദാചാര പോലീസ്; തീകൊളുത്തി മരിച്ച പെണ്‍കുട്ടിയുടെ അമ്മാവനും ജീവനൊടുക്കി

തൃശ്ശൂര്‍: (www.malabarflash.com)കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ച പെണ്‍കുട്ടിയുടെ അമ്മാവനും ജീവനൊടുക്കി. പുല്ലൂറ്റ് നാരായണമംഗലം കോഴിക്കുളങ്ങര തറവീട്ടില്‍ മുരളി(55)യെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

സദാചാരത്തിന്റെ പേരുപറഞ്ഞ് ഒരു സംഘമാളുകള്‍ ചോദ്യംചെയ്തതിനു പിന്നാലെയാണ് പെണ്‍കുട്ടി തീകൊളുത്തി മരിച്ചത്. സംഭവത്തില്‍ മനംനൊന്താണ് അമ്മാവന്‍ ആത്മഹത്യചെയ്തതെന്നു കരുതുന്നു.

മുരളിയുടെ സഹോദരിയുടെ മകളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അശ്വതിയെ സഹപാഠിയായ ആണ്‍കുട്ടിയുമായി വീട്ടിലിരുന്നു സംസാരിച്ചതിന്റെ പേരില്‍ നാട്ടുകാരില്‍ ചിലര്‍ ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അശ്വതി തീകൊളുത്തി മരിച്ചത്. ഈ സമയത്ത് മുരളിയും സ്ഥലത്തുണ്ടായിരുന്നു. അശ്വതിയെ പരസ്യമായി ചോദ്യം ചെയ്യുന്നത് തടയാന്‍ മുരളിക്കു കഴിഞ്ഞില്ല.(www.malabarflash.com)
അശ്വതിയുടെ മരണത്തിനുശേഷം കടുത്ത മനോവേദനയിലായിരുന്നു മുരളി. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഞായറാഴ്ച രാവിലെ വീട്ടിലും പരിസരത്തുമെത്തി നാട്ടുകാരില്‍നിന്നും മറ്റും വിവരം ശേഖരിച്ചിരുന്നു. മുരളിയടക്കം ആറുപേരോട് മൊഴിനല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഉച്ചയോടെ മുരളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.