മാന്നാര്‍: സിദ്ധന്‍ ചമഞ്ഞു വിവിധ പൂജകളുടെ പേരില്‍ തട്ടിപ്പ് നടത്തി യുവാവിനെ മാന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. പരുമല തിക്കപ്പുഴ കല്ലുപറമ്പില്‍ ജ്ഞാനദാസാണ് (തുളസി-39) അറസ്റ്റിലായത്.
കാരാഴ്മ ആമ്പുവിളയില്‍ വിനോദ് കുമാറിന്റെ പുതിയതായി ഹരിപ്പാട് നിര്‍മിക്കുന്ന വീടിനു വിവിധതരം ദോഷമുണെ്ടന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണു പൂജകള്‍ നടത്താനെന്ന വ്യാജേന പണം പിടുങ്ങിയത്. ദോഷങ്ങള്‍ മാറണമെങ്കില്‍ വീട്ടില്‍ കാളിപൂജ നടത്തണമെന്ന് പറഞ്ഞ് തുടക്കത്തില്‍ 75,000 രൂപ ഇയാള്‍ വാങ്ങി. വീട്ടില്‍ പൂജ കണക്കേ എന്തൊക്കെയോ നടത്തി ഇവരുടെ വിശ്വാസം നേടിയെടുത്തു.
പൂജയുടെ ദക്ഷിണയായി 5,000 രൂപ ഇവര്‍ വീണ്ടും നല്‍കി. പൂജ കഴിഞ്ഞു രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഈ വീട്ടില്‍ പട്ടിദോഷമുണെ്ടന്നും രണ്ടു പട്ടികളെ കണ്ണൂര്‍ പറശിനിക്കടവ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തണമെന്നും പറഞ്ഞ് 20,000 രൂപ കബളിച്ചു വാങ്ങിച്ചു. മറ്റൊരു ദിവസമെത്തി ഇവരുടെ വീട്ടുപകരണങ്ങളില്‍ ജിന്നിന്റെ ദോഷമുണെ്ടന്നും അതിനാല്‍ ഇവ കൊണ്ടുപോയി മലയാലപ്പുഴ ക്ഷേത്രത്തില്‍ പൂജ നടത്തണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്ന എല്‍സിഡി ടിവി, ഗിറ്റാര്‍, ചീന ഭരണി എന്നിവ ഇയാള്‍ കൊണ്ടുപോയി.
ഇടയ്ക്കിടെ വരുന്ന സിദ്ധന്‍ തട്ടിപ്പാണെന്നും വിവിധ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും അയല്‍ക്കാര്‍ ഇവരോടു പറഞ്ഞതനുസരിച്ച് കൊണ്ടുപോയ സാധനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ വീട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടു. എന്നാല്‍ വ്യാജ സിദ്ധന്‍ ഓരോ ഒഴിവുകള്‍ പറഞ്ഞു സാധനങ്ങള്‍ തിരികെ നല്‍കാതെ വന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍തട്ടിപ്പുകാരന്‍ തന്നെയെന്ന് ഉറപ്പിച്ച് പോലീസില്‍ പരാതി നല്‍കിയത്.

മാന്നാര്‍ എസ്‌ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്‌ഐ മാരായ സുബൈര്‍ റാവുത്തര്‍,ബി.മോഹനകൃഷ്ണന്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായാ പ്രതാപന്‍,ശരത്,പ്രമോദ് എന്നിവര്‍ ചേര്‍ന്ന് മാന്നാര്‍ ടൗണില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
ഇയാളുടെ വീട്ടില്‍ നിന്ന് ടിവി, ഗിറ്റാര്‍, ഭരണി എന്നിവ പോലീസ് കണെ്ടടുത്തു. കോന്നി,ഹരിപ്പാട് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഇതിന് സമാനമായ തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണെ്ടന്ന് പോലീസ് പറഞ്ഞു. കൂടാതെ ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കല്‍, പിടിച്ച് പറി, അബ്കാരി തുടങ്ങിയ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment