ഹൈദരാബാദ്: വിവാഹത്തിനായുള്ള വിചിത്രമായ ആചാരങ്ങള്‍ ലോകമെമ്പാടുമുണ്ട്. ഇന്ത്യയിലെ തന്നെ വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ ആചാരമുണ്ട്. എന്നാല്‍, വരന്റെ ധൈര്യം പരിശോധിക്കാന്‍ ഹൈദരാബാദിലെ യുവതി ചെയ്തതത് അല്‍പ്പം കടന്ന കൈയാണ്. വാടക ഗുണ്ടകളെ വിട്ട് മര്‍ദ്ദിക്കുകയാണ് യുവതി ചെയ്തത്. പീഡനങ്ങള്‍ നിറഞ്ഞ നാട്ടില്‍ തന്നെ സംരക്ഷിക്കാന്‍ കഴിവുള്ളവരനാണോ ഭര്‍ത്താവെന്ന് പരിശോധിക്കുകയായിരുന്നു യുവതി. മര്‍ദനമേറ്റ യുവാവ് പിന്നീട് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പിന്നില്‍ തന്റെ ഭാര്യ തന്നെയാണെന്ന് അറിഞ്ഞത്.
മാല്‍ക്കഗിരി സ്വദേശിയായ യുവതിയാണ് ഭാവി വരനെ ഗുണ്ടകളെ ഉപയോഗിച്ച് പരിശോധിച്ചത്. മരപ്പണിക്കാരനായ യുവാവുമായി ഇവരുടെ വിവാഹം കുടുംബാംഗങ്ങള്‍ ഉറപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുവാവിന്റെ ധൈര്യം പരിശോധിക്കാന്‍ യുവതി തിരുമാനിച്ചത്. ഇതിനായി കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ യുവതി യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ചുവരുത്തി.
തനിക്ക് ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുണ്ടെന്നു തെറ്റിധരിപ്പിച്ചാണ് യുവതി യുവാവിനെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ യുവാവിനെ മറഞ്ഞിരുന്ന കൊട്ടേഷന്‍ സംഘം ആക്രമിച്ചു. വെറുതെയൊന്ന് പേടിപ്പിക്കാനായിരുന്നു കൊട്ടേഷന്‍ സംഘത്തിന് യുവതി നല്‍കിയിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ആക്രമണം തുടങ്ങിയതോടെ സംഘത്തിന്റെ നിയന്ത്രണം നശിച്ചു. ഇതോടെ ഭാവിവരന് ലഭിച്ചത് ഇടിയുടെ പെരുമഴ.
മര്‍ദനത്തില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട യുവാവ് പിന്നീട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കൊട്ടേഷന്‍ സംഘം പിടിയിലായി. ഇതുവഴി പൊലീസ് യുവതിയിലുമെത്തി. താനാണ് സംഘത്തെ നിയമിച്ചതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.

വരന്റെ ധൈര്യം പരിശോധിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും യുവതി മൊഴി നല്‍കി. ഇതോടെയാണ് സംഭവത്തിന്റെ വിവരം പുറത്തുവന്നത്. എന്തായാലും ധൈര്യം പരിശോധിക്കാന്‍ തുനിഞ്ഞ യുവതിയെ തന്നെ വിവാഹം ചെയ്തു ആ യുവാവ്.
No comments:
Post a Comment